|    Apr 23 Mon, 2018 8:55 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കോഹ്‌ലി ദി ഗ്രേറ്റ്

Published : 29th March 2016 | Posted By: RKN

മുംബൈ: ഇതിഹാസതാരം സചിന്‍ ടെണ്ടുല്‍ക്കര്‍ക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു മറ്റൊരു വീരനായകനെ കൂടി ലഭിച്ചിരിക്കുന്നു. ഇന്ത്യയെ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് നയിച്ചതോടെ വിരാട് കോഹ്‌ലിയെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോ കം. രാജ്യത്തെ മാത്രമല്ല ലോകം മുഴുവനുമുള്ള ക്രിക്കറ്റ് വിദഗ്ധരും മുന്‍ ഇതിഹാസതാരങ്ങളും കോഹ്‌ലിയെ പ്രശംസ കൊണ്ടു മൂടി.പ്രതിഭാസത്തിനുമപ്പുറമെന്നാണ് കോഹ്‌ലിയെക്കുറിച്ച് ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ സുനില്‍ ഗവാസ്‌കര്‍ വിശേഷിപ്പിച്ചത്. നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റ വും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിനുള്ള ഒരേയൊരു ഉത്തരം കോഹ്‌ലിയെന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ”ഓരോ തവണ ക്രീസിലെത്തുമ്പോഴും ഇന്ത്യയെ ജയിപ്പിക്കാന്‍ കോഹ്‌ലിക്കു പ്രത്യേക മിടുക്കു തന്നെയുണ്ട്. കരുത്ത് മാത്രമല്ല മികച്ച ടൈമി ങും അദ്ദേഹത്തിനുണ്ട്. എന്റെ തലയില്‍ വളരെ കുറച്ചു മുടി മാത്രമേയുള്ളൂ. എന്നാ ല്‍ കോഹ്‌ലി ബാറ്റ് ചെയ്യുമ്പോ ള്‍ ഈ മുടിയെല്ലാം നിവര്‍ന്നുനിന്ന് ശ്രദ്ധയോടെ ഇത് ആസ്വദിക്കും. കോഹ്‌ലിയുടെ ബാറ്റിങിനെക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകളില്ല”- ഗവാസ്‌കര്‍ വിശദമാക്കി.”പ്രതിസന്ധിഘട്ടങ്ങളില്‍ ബാറ്റ് ചെയ്യുമ്പോഴാണ് കോഹ്‌ലിയുടെ യഥാര്‍ഥ പ്രതിഭയെ നമുക്ക് മനസ്സിലാവുക. ടീമിനു ജയം നേടിക്കൊടുക്കുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെ മാത്രമാണ് കോഹ്‌ലി ബാറ്റ് ചെയ്യുന്നത്. ഇന്ത്യ സ്‌കോര്‍ പിന്തുടരുമ്പോള്‍ കോഹ്‌ലിയുടെ ഇന്നിങ്‌സ് ശ്രദ്ധിക്കൂ. ഭൂരിഭാഗം മല്‍സരങ്ങളിലും അദ്ദേഹമാണ് ടീമിനെ ജയത്തിലേക്ക് നയിക്കുന്നത്. മറ്റൊരു കളിക്കാരനും ഇത് അവകാശപ്പെടാനില്ല”-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ക്രീസിലെത്തിയാല്‍ അല്‍പ്പം പോലും സ്വാര്‍ഥതയില്ലാത്ത താരമാണ് കോഹ്‌ലി. ഓസീസിനെതിരേ താന്‍ മികച്ച ഫോമില്‍ കളിക്കുമ്പോഴും മറുഭാഗത്ത് പുതുതായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്ക് ബാറ്റ് ചെയ്യാന്‍ അദ്ദേഹം അവസരമൊരുക്കി നല്‍കി. വലിയ വ്യക്തിഗത സ്‌കോര്‍ നേടുമ്പോള്‍ മറ്റു താരങ്ങളെല്ലാം ടീമിന്റെ വിജയറണ്‍സ് താ ന്‍ തന്നെ നേടണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ കോഹ്‌ലി ഇവരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ്. കോഹ് ലി ഒരു ടീം മാനാണ്. അദ്ദേഹം ഇന്ത്യക്കുവേണ്ടിയാണ് കളിക്കു ന്നത് എന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു”- ഗവാസ്‌കര്‍ കോഹ്‌ലിയെ പുകഴ്ത്തി. ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കറും കോഹ്്‌ലിയെ പ്രശംസിക്കാന്‍ മറന്നില്ല. വളരെ പ്രത്യേകതയുള്ള ഇന്നിങ്‌സെന്നാണ് ഓസീസിനെതി രായ ബാറ്റിങിനെക്കുറിച്ച് സചിന്‍ ട്വിറ്ററില്‍ കുറിച്ചത്. വാവൂ… കോഹ്‌ലി… എന്തൊരു ഇന്നിങ്‌സാണിത്. മികച്ച ജയം. പോരാട്ടവീര്യത്തെ പ്രശംസിക്കുന്നു- സചിന്‍ ട്വിറ്ററില്‍ ഇങ്ങനെ രേഖപ്പെടുത്തി.ആസ്‌ത്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും കോഹ്‌ലിയെ അഭിനന്ദിച്ചു. ”ഉജ്ജ്വല ഇന്നിങ്‌സാണ് കോഹ്‌ലി കാഴ്ചവച്ചത്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ സചിന്റെ ഇന്നിങ്‌സാണ് ഇതു കണ്ടപ്പോള്‍ ഓര്‍മ വന്നത്”- വോണ്‍ പറഞ്ഞു.വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ ബ്രയാന്‍ ലാറയാണ് കോഹ്‌ലിയുടെ മറ്റൊരു ആരാധകന്‍. അവിശ്വസനീയ ബാറ്റ്‌സ്മാനെന്നാണ് ലാറ കോഹ്‌ലിയെക്കുറിച്ച് ഒറ്റവാക്കില്‍ വിശേഷിപ്പിച്ചത്. ക്രിക്കറ്റില്‍ ഇത്രത്തോളം മികച്ച ടൈമിങുള്ള മറ്റൊരു യുവതാരത്തെ താന്‍ കണ്ടിട്ടില്ലെന്ന് ലാറ ട്വിറ്ററില്‍ കുറിച്ചു.നിലവില്‍ കോഹ്‌ലിയുടെ ടീമംഗങ്ങളായ യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ശിഖര്‍ ധവാന്‍ എന്നിവരും പ്രിയപ്പെട്ട കൂട്ടുകാരനെ പ്രശംസിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss