|    Oct 21 Sun, 2018 12:33 am
FLASH NEWS
Home   >  Sports  >  Cricket  >  

കോഹ്‌ലിയോട് കട്ട ആരാധന, വിവാഹ അഭ്യര്‍ഥന നടത്തി ഇംഗ്ലീഷ് താരം

Published : 12th September 2017 | Posted By: ev sports

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലി നിലവിലെ ക്രിക്കറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു താരമാണ്. പല പ്രമുഖ വനിതാ കായിക താരങ്ങളും കോഹ്‌ലിയുടെ കട്ട ആരാധികമാരുമാണ്. ഇവരില്‍ പലരും കോഹ്‌ലിയോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുമുണ്ട്. എന്നാല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഡാനിയര്‍ വെയ്റ്റ് കോഹ്‌ലിയോട് നടത്തിയ വിവാഹാഭ്യര്‍ഥനയാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച്ചാവിഷയം. കോഹ്‌ലിയോട് തന്നെ വിവാഹം കഴിക്കാമോ എന്ന ചോദ്യവുമായി ട്വിറ്ററിലെത്തിയ ഇംഗ്ലണ്ട് താരത്തെ കോഹ്‌ലി ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഐസിസി ടി20 ലോകകപ്പ് ബംഗ്ലാദേശില്‍ നടന്നപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച  ഡാനിയല്‍ വെയ്റ്റിനെ നിരാശയാക്കാതെ തന്റെ ബാറ്റ് കോഹ് ലി സമ്മാനിച്ചു. കോഹ്‌ലി സമ്മാനിച്ച ബാറ്റിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഡാനിയല്‍ തനിക്ക് ഇന്ത്യന്‍ താരങ്ങളെ വളരെ ഇഷ്ടമാണെന്നും കുറിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss