|    Aug 15 Wed, 2018 6:39 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കോഹ്‌ലിയെ സൂക്ഷിക്കണം : പാക് ടീമിന് അഫ്രീദിയുടെ മുന്നറിയിപ്പ്‌

Published : 4th June 2017 | Posted By: fsq

 

ലണ്ടന്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആവേശപ്പോരിന് മുമ്പ് പാക് ടീമിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍ ഷാഫിദ് അഫ്രീദി. ഇന്ത്യന്‍ ടീം ബൗളിങ്ങിലും ബാറ്റിങിലും സംതുലിതമാണ്. പാക് ടീമിനെ അപേക്ഷിച്ച് എന്തുകൊണ്ടും മികച്ച ടീമാണ് നിലവിലെ ഇന്ത്യന്‍ ടീം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ബാറ്റിങിനെ പാക് ബൗളിങ് നിര സൂക്ഷിക്കണമെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.2012 ഏഷ്യാകപ്പിലും 2015 ലോകകപ്പിലുംപാകിസ്താനെതിരെ വിരാട് കോഹ്‌ലി കളിച്ച ഇന്നിങ്‌സുകള്‍ അഫ്രീദി പ്രത്യേകം എടുത്തുപറഞ്ഞു. കോഹ്‌ലിക്കെതിരെ പന്തെറിയുക എന്ന് പറയുന്നത് തന്നെ ഒരു വെല്ലുവിളിയാണ്. ഇന്ത്യയുടെ മികവുറ്റ ബാറ്റിങ് നിരയെ എറിഞ്ഞിടണമെങ്കില്‍ എ ക്ലാസ് പ്രകടനം തന്നെ പാക് ബൗളര്‍മാര്‍ പുറത്തെടുക്കേണ്ടി വരുമെന്നും അഫ്രീദി പറഞ്ഞു. ഇന്ത്യക്കെതിരേ പാകിസ്താന്‍ കളിക്കുമ്പോള്‍ പാക് ടീം ജയിക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം, പക്ഷേ അതിന് മികച്ച പ്രകടനം തന്നെ പാക് നിര പുറത്തെടുക്കണമെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. ഐസിസിക്ക് വേണ്ടി എഴുതിയ കോളത്തിലാണ് അഫ്രീദി തന്റെ അഭിപ്രായം പങ്കുവയ്ച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss