|    Oct 24 Wed, 2018 4:58 am
FLASH NEWS
Home   >  Sports  >  Cricket  >  

കോഹ്‌ലിയുടെ പേര് തെറ്റിച്ചെഴുതിയത് ഞാനല്ല; വിശദീകരണവുമായി വനിതാ ക്രിക്കറ്റര്‍

Published : 13th September 2017 | Posted By: ev sports

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പേര് ബാറ്റില്‍ തെറ്റിച്ചെഴുതിയതിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനില്ല വൈറ്റ് രംഗത്ത്. ബാറ്റില്‍ കോഹ് ലിയുടെ പേര് താനല്ല എഴുതിയതെന്നും അദ്ദേഹത്തിന് ബാറ്റ് നിര്‍മിച്ച് നല്‍കിയ ആള്‍ക്ക് പറ്റിയ തെറ്റാണിതെന്നുമാണ് ഡാനില്ലയുടെ വിശദീകരണം.
മുമ്പ് വിവാഹ അഭ്യര്‍ഥന നടത്തിയിരുന്ന ഡാനില്ലയ്ക്ക് വിരാട് കോഹ്‌ലി ഒരു ബാറ്റ് സമ്മാനമായി നല്‍കിയിരുന്നു.  കോഹ്‌ലി നല്‍കിയ ബാറ്റിന്റെ ചിത്രം ട്വീറ്റ് ചെയ്ത ഡാനില്ലെ  ഈ ബാറ്റ് ഉപയോഗിക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും അതിനു താഴെ കുറിച്ചു. എന്നാല്‍  ബാറ്റില്‍ വിരാട് കോഹ്‌ലി എന്നെഴുതിയതിലെ അക്ഷര തെറ്റ് ഡാനില്ല ശ്രദ്ധിച്ചില്ല. ഇത് പിന്നീട് കോഹ്‌ലി ആരാധകര്‍ ഏറ്റെടുത്ത് ഡാനില്ലയ്‌ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയതോടെയാണ് താരം വിശദീകരണം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss