|    Apr 29 Sat, 2017 1:26 am
FLASH NEWS

‘കോഹ്‌ലി’ച്ചിറകിലേറി ഇന്ത്യ ജയിച്ചു

Published : 24th October 2016 | Posted By: SMR

മൊഹാലി: ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക്  ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ചെയ്ത കിവീസ് ടോം ലാദത്തിന്റയും (61) വാലറ്റത്ത് പൊരുതിയ നിഷാമിന്റയും(57) അര്‍ധസെഞ്ച്വറിക്കരുത്തില്‍ 49. നാലോവറില്‍ 285 എന്ന പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 48.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറിന്നു. സെഞ്ച്വറിയുമായി തിളങ്ങി നിന്ന വിരാട് കോഹ്‌ലി(154)യാണ് ഇന്ത്യന്‍ ജയത്തിന് നിര്‍ണായകമായത്.
തുടക്കത്തിലെ തകര്‍ച്ചക്ക്‌ശേഷം  മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധോണി-കോഹ്‌ലി സഖ്യമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും(80)മികച്ച പ്രകടനം പുറത്തെടുത്തു. ആറു റണ്‍സില്‍ നില്‍ക്കെ കോഹ് ലിയുടെ ക്യാച്ച് ടെയ്‌ലര്‍ നഷ്ടപ്പെടുത്തിയിരുന്നു.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ധോണി വിചാരിച്ച പോലെ എളുപ്പമായില്ല കാര്യങ്ങള്‍. കഴിഞ്ഞ മല്‍സരങ്ങലില്‍ ഫോമാകാതിരുന്ന മാര്‍ട്ടിന് ഗുപ്റ്റില്‍ പതിയെ താളം കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ത്തു. രണ്ടുവീതം സിക്‌സറും ബൗണ്ടറികളും പായിച്ച് തുടക്കം മുതലേ തകര്‍ത്തടിച്ചു കളിച്ച ഗുപ്റ്റിലെ(27) ഉമേഷ് യാദവ് എല്‍ബിയില്‍ കുരുക്കി. രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന ക്യാപ്റ്റന്‍ വില്യംസനും ടോം ലാദവും പതിയെ സ്‌കോര്‍ ബോര്‍ഡുയര്‍ത്തി. രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ വില്യംസന്‍ മികച്ച ഫോമില്‍ കളിതുടരവേ ധോണിയുടെ പരീക്ഷണത്തിനു മുന്നില്‍ വീണു. പാര്‍ട്ട് ടൈം ബൗളര്‍ കേദാര്‍ യാദവിന് വിക്കറ്റ് സമ്മാനിച്ച് വില്യംസന്‍ (22) മടങ്ങുമ്പോള്‍ കിവീസ് സ്‌കോര്‍ 12 ഓവറില്‍ 80 റണ്‍സ് ആയിരുന്നു.
മൂന്നാം വിക്കറ്റില്‍ പരിചയസമ്പന്നനായ റോസ് ടെയ്‌ലറെത്തിയപ്പോള്‍ കിവീസ് സ്‌കോര്‍ ബോര്‍ഡിന് വേഗമേറി. ഒരു ഘട്ടത്തില്‍ 200 ല്‍താഴെ ഒതുങ്ങുമെന്ന് തോന്നിയ കിവീസ് ഇന്നിങ്‌സിനെ ഒമ്പതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജെയിംസ് നിഷാമും (57),  മാള്‍ട്ട് ഹെന്റിയും ചേര്‍ന്ന് 285 എന്ന മികച്ച സ്‌കോറിലേക്ക് കിവീസിനെ ഉയര്‍ത്തി. ഇന്ത്യക്കുവേണ്ടി ഉമേഷ് യാദവും കേജാര്‍ യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day