|    Jul 23 Mon, 2018 12:14 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കോഹ്‌ലിക്ക് വിശ്രമം അനുവദിക്കണം : ദ്രാവിഡ്‌

Published : 28th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിക്കണമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ഇന്ത്യ എ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. അവസാന ഒരുവര്‍ഷക്കാലമായി എല്ലാ പ്രധാന മല്‍സരങ്ങളിലും കോഹ്‌ലി ഇന്ത്യക്കൊപ്പമുണ്ട്. വിശ്രമം എല്ലാവര്‍ക്കും അനിവാര്യമാണെന്നും കോഹ്‌ലിക്കും അത് അനുവദിക്കണമെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. കോഹ്‌ലിയുടെ വിശ്രമത്തെ ചുറ്റിപ്പറിയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. നേരത്തെ വിരാട് കോഹ്‌ലി വിശ്രമം ആവശ്യപ്പെട്ടത് ഹോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായുള്ള വിവാഹത്തിന് വേണ്ടിയാണെന്ന് തരത്തിലുള്ള വിവാദങ്ങളുയര്‍ന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss