|    Oct 19 Fri, 2018 12:32 pm
FLASH NEWS
Home   >  Sports  >  Cricket  >  

കോഹ്‌ലിക്ക് പുതിയ ലോകറെക്കോര്‍ഡ്

Published : 8th September 2017 | Posted By: ev sports

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ  പുത്തന്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് കോഹ്‌ലി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. 333 ഇന്നിങ്‌സുകളില്‍ നിന്ന് 15000 റണ്‍സ് നേടിയ കോഹ്‌ലി ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുടെ (336) റെക്കോഡാണ് പഴങ്കഥയാക്കിയത്.റെക്കോര്‍ഡ് നേട്ടത്തില്‍ ഇതിഹാസതാരം വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും മാത്യു ഹെയ്ഡനെയും കോലി മറികടന്നു. 344 ഇന്നിംഗ്‌സുകളില്‍ നിന്നാണ് റിച്ചാര്‍ഡ്‌സ് 15000 തികച്ചതെങ്കില്‍ 347 ഇന്നിംഗ്‌സുകളില്‍ നിന്നായരുന്നു ഹെയ്ഡന്റെ നേട്ടം.
ഇതോടൊപ്പം ട്വന്റി പരമ്പരയില്‍ ഏറ്റവും തവണ മാന്‍ ഓഫ് ദി സീരിസ് പട്ടം നേടുന്ന താരമെന്ന റെക്കോഡും കോഹ്‌ലി സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് കോഹ്‌ലി ട്വന്റിയില്‍ മാന്‍ ഓഫ് ദി സീരിസ് ആകുന്നത്. മൂന്ന് തവണ ഈ നേട്ടം കൈവരിച്ചിട്ടുള്ള ഷാഹിദ് അഫ്രീദിയാണ് കോഹ്‌ലിക്ക് പിന്നില്‍.
ട്വന്റിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും കോഹ്‌ലി സ്വന്തം പേരിലാക്കി. സിംബാബ്ഞവെയ്‌ക്കെതിരെ 72 റണ്‍സടിച്ച റെയ്‌നയുടെ റെക്കോഡാണ് 82 റണ്‍സടിച്ച് കോഹ്‌ലി മറികടന്നത്.ഇതിനുപുറമെ റണ്‍ പിന്തുടരുമ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കി. 1016 റണ്‍സാണ് കോഹ്‌ലിയുടെ പേരിലുള്ളത്. 1006 റണ്‍സടിച്ചിട്ടുള്ള ബ്രണ്ടന്‍ മക്കല്ലത്തെയാണ് കോലി മറികടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss