|    Aug 15 Wed, 2018 7:53 pm
FLASH NEWS
Home   >  Sports  >  Cricket  >  

കോഹ്‌ലിക്ക് പിന്നാലെ ട്വന്റിയില്‍ രോഹിതും ആ നേട്ടം കൈവരിച്ചു

Published : 21st December 2017 | Posted By: vishnu vis


കട്ടക്ക്: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് പിന്നാലെ ട്വന്റിയില്‍ ഇന്ത്യക്ക് വേണ്ടി 1500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി രോഹിത് ശര്‍മ. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റിയില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ 15 റണ്‍സ് കൂടിയായിരുന്നു രോഹിതിന് വേണ്ടിയിരുന്നത്. കട്ടക്കില്‍ 17 റണ്‍സ് അടിച്ച രോഹിത് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. 52.86 ശരാശരിയില്‍ 1956 റണ്‍സാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്. ട്വന്റിയിലെ റണ്‍വേട്ടക്കാരില്‍ മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റനും വെടിക്കെട്ട് ഓപണറുമായ ബ്രണ്ടന്‍ മക്കല്ലമാണ് മുന്നില്‍. 35.66 ശരാശരിയില്‍ 2140 റണ്‍സാണ് മക്കല്ലത്തിന്റെ സമ്പാദ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss