|    Dec 17 Mon, 2018 5:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

കോഹ്‌ലിക്കു വെല്ലുവിളിയുമായി രോഹിത്; ബൗളിങില്‍ ബുംറ

Published : 14th November 2018 | Posted By: kasim kzm

ദുബയ്: ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഇന്ത്യയുടെ ആധിപത്യം തുടരുന്നു. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ താരങ്ങളാണ് മുന്നില്‍. ബാറ്റിങില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് തലപ്പത്ത്. ബൗളിങില്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാംറാങ്കില്‍ തുടരുകയാണ്.
899 പോയിന്റുമായാണ് കോഹ്‌ലി ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. ഇന്ത്യന്‍ ഉപനായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മയ്ക്കാണ് രണ്ടാംസ്ഥാനം. ആദ്യ പത്തില്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടിയുണ്ട്. നേരത്തേ ഒമ്പതാം സ്ഥാനത്തായിരുന്ന ശിഖര്‍ ധവാന്‍ ഒരു റാങ്ക് മെച്ചപ്പെടുത്തി എട്ടാംസ്ഥാനത്തേക്കു കയറി. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി 20ാം റാങ്കിലുണ്ട്.
ബൗളര്‍മാരുടെ പട്ടികയില്‍ 841 പോയിന്റോടെയാണ് ബുംറ ഒന്നാം റാങ്കില്‍ നില്‍ക്കുന്നത്. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്നാംസ്ഥാനത്തുണ്ട്. സ്പിന്‍ പങ്കാളിയായ യുസ്‌വേന്ദ്ര ചാഹല്‍ മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തിയിട്ടുണ്ട്. അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാനാണ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ 353 പോയിന്റോടെ ഒന്നാംസ്ഥാനത്തുള്ളത്. ടീമുകളുടെ റാങ്കില്‍ ഇംഗ്ലണ്ടാണ് തലപ്പത്ത്. ഇന്ത്യ തൊട്ടുതാഴെയുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss