|    Mar 24 Fri, 2017 11:54 am
FLASH NEWS

കോഹിനൂര്‍ രത്‌നം തിരികെയെത്തിക്കാന്‍ ശ്രമം തുടരും: ഇന്ത്യ

Published : 1st August 2016 | Posted By: SMR

ന്യൂഡല്‍ഹി: കോഹിനൂര്‍ രത്‌നം തിരിച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുമെന്ന് കേന്ദ്രം. ഇതിനായി അടുത്തമാസം ബ്രിട്ടനെ സമീപിക്കും. ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യയുടെ ആവശ്യം എതിര്‍ക്കുന്നു. എതിര്‍പ്പുകള്‍ പരിഗണിക്കാതെ 106 കാരറ്റ് കോഹിനൂര്‍ രത്‌നം ഇന്ത്യയിലെത്തിക്കാന്‍ വേണ്ടത്ര പ്രയത്‌നിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കോഹിനൂര്‍ രത്‌നത്തില്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് ബ്രിട്ടന്‍ നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക