|    May 25 Thu, 2017 2:14 pm
FLASH NEWS

കോഹിനൂര്‍ ബൈപാസ് : ആക്ഷന്‍ കൗണ്‍സില്‍ നിവേദനം നല്‍കി

Published : 20th March 2017 | Posted By: fsq

 

ചേളാരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കോഹിനൂര്‍ മുതല്‍ വെളിമുക്ക് വരെ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമത്തിനെതിരേ കുട്ട നിവേദനം. നിരവധി വീടുകളും മറ്റും തകര്‍ത്ത് ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന പ്രദേശത്തുകൂടെ ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേ തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതിയും രംഗത്തുവന്നിരുന്നു. നിലവിലെ റോഡ് വീതികൂട്ടുമ്പോള്‍ വളരെ തുച്ഛമായ വീടുകള്‍ മാത്രമേ നഷ്ടപ്പെടുകയുള്ളൂ. മറ്റ് കെട്ടിടങ്ങളില്‍ ഭൂരിഭാഗവും റോഡ് വികസിക്കുന്ന സമയത്ത് പൊളിച്ച്മാറ്റാമെന്ന വ്യവസ്ഥയില്‍ പണിതതാണ്. ഇത് തിരിച്ച് വിടുന്നത് ചില തല്‍പ്പര കക്ഷികളുടെ താല്‍പ്പര്യപ്രകാരമാണെന്നാണ് ബൈപാസ് വിരുദ്ധ ആക്ഷന്‍ കൗണ്‍സിലിന്റെ നിലപാട്. ഇതിനെതിരേ ബൈപാസ് വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ സമരരംഗത്തിറങ്ങുകയും കഴിഞ്ഞ ദിവസം പി അബ്ദുല്‍ ഹമീദ് എംഎല്‍എയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ജി സുധാകരന്‍, സ്പീക്കര്‍ പി ശ്രീമാരമകൃഷ്ണന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ക്കെല്ലാം നിവേദനം നല്‍കുകയും ചെയ്തു.  ദേശീയപാത നവീകരണ ഭാഗമായി നിലവിലുള്ള ഹൈവേ വീതി കൂട്ടി പദ്ധതി നടപ്പാക്കുന്നതിന് പകരം കോഹിനൂര്‍ തലപ്പാറ ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ട്  ബൈപാസിന് വേണ്ടി പ്രൊപ്പോസല്‍ നടത്തിയ പ്രസ്തുത പ്രദേശത്തെ കുടിയിറക്കപ്പെടേണ്ടി വരുന്ന ജനങ്ങള്‍ ഒപ്പിട്ട നിവേദനം നല്‍കിയത്.  ബൈപാസ് വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ടി പി ഗോപിനാഥന്‍, കെ ഗോവിന്ദന്‍കുട്ടി,  മലയില്‍ അസീസ്, നൗഷാദ് പൊന്നച്ചന്‍, പഞ്ചായത്തംഗങ്ങളായ എ പി സലീം, ഷിജു എന്നിവര്‍ ചേര്‍ന്നാണ് നിവേദനം കൈമാറിയത്. എന്നാല്‍ ഈ ബൈപാസിനെ കുറിച്ച് വകുപ്പ്മന്ത്രിക്കോ എംഎല്‍എ അടക്കമുള്ളവര്‍ക്കോ യാതൊരു വിവരവും ലഭിച്ചതായി അറിവില്ലെന്ന്  ഇവിടെ പുതിയ ബൈപാസ് ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചതായി ബൈപാസ് വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍  ഭാരവാഹികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day