|    Jun 21 Thu, 2018 12:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോസ്‌മോ പൊളിറ്റന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

Published : 19th May 2018 | Posted By: kasim kzm

തിരുവനന്തപുരം: കോസ്‌മോ പൊളിറ്റന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം  ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ജീവനക്കാരുടെ സംയുക്ത സമര സമിതി ഈ മാസം 21 മുതല്‍ നടത്താനിരുന്ന സമരം ഒത്തുതീര്‍പ്പായി. ജില്ലാ ലേബര്‍ ഓഫിസര്‍ ജെ സത്യദാസ് വിളിച്ചുചേര്‍ത്ത സംയുക്ത സമിതി പ്രതിനിധികളുടെയും ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണ് തീരുമാനം. സ്ഥിരം ജീവനക്കാര്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ച പുതുക്കിയ ശമ്പളം മെയ് മുതലുള്ള പ്രാബല്യത്തോടെ ജൂണ്‍ 10നകം നല്‍കുമെന്നു മാനേജ്‌മെന്റ് വ്യക്തമാക്കി.
മിനിമം വേജസ് ആക്റ്റ് അനുസരിച്ച് കരാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളം (ജൂലൈ മാസത്തിലേത)് ആഗസ്ത് 10ാം തിയ്യതിക്കകം നല്‍കും. മിനിമം വേജസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2017 ഒക്‌ടോബര്‍ മുതലുള്ള ശമ്പള കുടിശ്ശികയുടെ കാര്യത്തില്‍ ജൂലൈ 11ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ലേബര്‍ ഓഫിസറുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും.
മാനേജ്‌മെന്റ് പ്രഖ്യാപിച്ച ഗാര്‍ഹിക അന്വേഷണത്തില്‍ ബന്ധപ്പെട്ടവര്‍ മറുപടി നല്‍കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍  അവസാനിപ്പിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. ആശുപത്രി കിടക്കകളുടെ എണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കം അഡീഷനല്‍ ലേബര്‍ കമ്മീഷണറുടെയോ, മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയോ തീരുമാനത്തിനു വിധേയമായി പരിഹരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss