|    Oct 20 Sat, 2018 7:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോസ്‌മോസ് ബാങ്കിനെതിരേ സൈബര്‍ ആക്രമണം; മോഷ്ടിച്ചത് 94 കോടി

Published : 15th August 2018 | Posted By: kasim kzm

മുംബൈ: പൂനെ ആസ്ഥാനമായുള്ള കോസ്‌മോസ് സഹകരണ ബാങ്കില്‍ നിന്ന് സൈബര്‍ ആക്രമണത്തില്‍ രണ്ടു ദിവസത്തിനിടെ നഷ്ടമായത് 94 കോടി രൂപ. ഡെബിറ്റ് കാര്‍ഡ് പേമെന്റ് സംവിധാനത്തിലൂടെയും അന്താരാഷ്ട്ര വിനിമയ സംവിധാനമായ സ്വിഫ്റ്റ് ട്രാന്‍സാക്ഷന്‍ സംവിധാനത്തിലൂടെയുമാണ് കോടികളുടെ വെട്ടിപ്പ് നടത്തിയത്.
112 വര്‍ഷമായി ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണ് കോസ്‌മോസ് ബാങ്ക്. 28 രാജ്യങ്ങളിലെ വിവിധ എടിഎമ്മുകള്‍ വഴി 78 കോടി രൂപയാണു പിന്‍വലിച്ചതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതില്‍ 12,000 വിസ കാര്‍ഡ് വഴിയുള്ള ഇടപാടുകളുമുണ്ട്. സമാന രീതിയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2,800 ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ വഴി 2.50 കോടി രൂപ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. സ്വിഫ്റ്റ് ഇടപാടുകള്‍ വഴി 13.9 കോടി രൂപ കൈമാറ്റം ചെയ്തിട്ടുണ്ട്.
ഡെബിറ്റ് കാര്‍ഡ് പേ—മെന്റ് സംവിധാനം വഴി സൈബര്‍ ആക്രമണം നടന്നതായി കഴിഞ്ഞദിവസമാണ് ബാങ്ക് തിരിച്ചറിഞ്ഞത്. എടിഎം വിസ, റൂപേ കാര്‍ഡുകള്‍ വഴി രണ്ടു മണിക്കൂറിനുള്ളില്‍ അസാധാരണമായ ഇടപാടുകള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കവര്‍ച്ച മനസ്സിലാവുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ വിസ, റൂപേ ഡെബിറ്റ് കാര്‍ഡ് പേ—മെന്റ് സംവിധാനം ബാങ്ക് നിര്‍ത്തിവച്ചു. ഉപഭോക്താക്കളുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും സമ്പാദ്യങ്ങളും നിക്ഷേപങ്ങളും സുരക്ഷിതമാണെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ അക്കൗണ്ടുകളെയോ പണത്തെയോ ബാധിച്ചിട്ടില്ലെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു വിദഗ്ധ ഏജന്‍സിയെ ബാങ്ക് നിയമിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss