|    Jan 20 Fri, 2017 5:06 am
FLASH NEWS

കോസ്‌മോസ് ട്രോഫി ജില്ലാ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്:മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ചാംപ്യന്‍മാര്‍

Published : 19th October 2016 | Posted By: Abbasali tf

കോഴിക്കോട്: കോസ്‌മോസ് ട്രോഫി ജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് 154 പോയന്റ് നേടി പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഓവറോള്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കി. 72 പോയന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനവും 48 പോയന്റോടെ ചക്കിട്ടപാറ ഗ്രാമീണ്‍ സ്‌പോര്‍ട്‌സ് അക്കാദമി മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോസ്‌മോസ് ട്രോഫി വിതരണം ചെയ്തു. അത്‌ലറ്റിക്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി എം മോഹനന്‍ അധ്യക്ഷത വഹിച്ചു. കോസ്‌മോസ് മാനേജിങ് ഡയരക്ടര്‍ ടി സി അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഡോ. ഹസ്സന്‍, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍, ടോമി ചെറിയാന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക