|    Mar 25 Sat, 2017 3:37 am
FLASH NEWS

കോസ്റ്റ, ടോറസ്, മാറ്റ എന്നിവരില്ലാതെ സ്‌പെയിന്‍ യൂറോ കപ്പിന്

Published : 18th May 2016 | Posted By: SMR

മാഡ്രിഡ്: യൂറോ കപ്പിനുള്ള സ്പാനിഷ് ടീമില്‍ നിന്ന് പ്രമുഖ താരങ്ങളായ ഡിയേഗോ കോസ്റ്റ, ഫെര്‍ണാണ്ടോ ടോറസ്, യുവാന്‍ മാറ്റ എന്നിവര്‍ തഴയപ്പെട്ടു. കോച്ച് വിസെന്റ് ഡെല്‍ബോസ്‌കാണ് നിലവിലെ യൂറോ ചാംപ്യന്‍മാര്‍ കൂടിയായ സ്പാനിഷ് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജീസസ് നവാസ്, ആഴ്‌സനല്‍ താരം സാന്റി കസോര്‍ല എന്നിവരാണ് ടീമിലില്ലാത്ത മറ്റു പ്രമുഖര്‍.
പെഡ്രോ, സെക് ഫെബ്രഗ സ്, സെസാര്‍ അസ്പിലിക്യൂട്ട, ഡേവിഡ് സില്‍വ, ഡേവിഡ് ഡെഹെയ എന്നിവരുള്‍പ്പെടെയുള്ള പ്രീമിയര്‍ ലീഗിലെ മിന്നുംതാരങ്ങള്‍ ടീമിലിടം പിടിച്ചിട്ടുണ്ട്.
യൂറോയില്‍ കടുപ്പമേറിയ ഗ്രൂപ്പിലാണ് സ്‌പെയിനിന്റെ സ്ഥാനം. ചെക് റിപബ്ലിക്, ക്രൊയേഷ്യ, തുര്‍ക്കി എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് സ്‌പെയിന്‍. ടൂര്‍ണമെന്റിനുമുമ്പ് ബോസ്‌നിയ, ദക്ഷിണ കൊറിയ, ജോര്‍ ജിയ എന്നിവര്‍ക്കെതിരേ ചെമ്പട സൗഹൃദമല്‍സരം കൡക്കും.
സ്പാനിഷ് ടീം
ഐകര്‍ കസിയസ് (പോര്‍ ട്ടോ), ഡേവിഡ് ഡെഹെയ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), സെര്‍ജിയോ റിക്കോ (സെവിയ്യ), ജോര്‍ഡി ആല്‍ബ, ജെറാര്‍ഡി പിക്വെ, മാര്‍ക് ബാത്ര (മൂന്നുപേരും ബാഴ്‌സലോണ), സെര്‍ജിയോ റാമോസ്, ജാനി കര്‍വാജാല്‍ (റയ ല്‍ മാഡ്രിഡ്), സെസാര്‍ അസ്പിലിക്യൂട്ട, യുവാന്‍ഫ്രാന്‍, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ആന്ദ്രെസ് ഇനിയേസ്റ്റ (ബാഴ്‌സലോണ), ഡേവിഡ് സില്‍വ (മാഞ്ചസ്റ്റര്‍ സിറ്റി), മൈക്കല്‍ സാന്‍ ജോസ് (അത്‌ലറ്റിക് ബില്‍ബാവോ), കോക്കെ, സോള്‍ നിഗ്വെസ് (അത്‌ലറ്റികോ മാഡ്കിഡ്), സെക് ഫെബ്രഗസ് (ചെല്‍സി), തിയാഗോ അല്‍കാന്ററ (ബയേണ്‍ മ്യൂണിക്ക്), ഇസ്‌കോ (റയല്‍ മാഡ്രിഡ്), ബ്രൂണോ സോറിയാനോ (വിയ്യാറയല്‍), പെഡ്രോ (ചെല്‍സി), അല്‍വാറോ മൊറാറ്റ (യുവന്റസ്), അറിറ്റ്‌സ് അഡ്യുറിസ് (അത്‌ലറ്റിക് ബില്‍ബാവോ), നൊലിറ്റോ (സെല്‍റ്റവിഗോ), ലൂക്കാസ് വാസ്‌ക്വസ് (റയല്‍ മാഡ്രിഡ്).

(Visited 165 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക