|    Jan 23 Mon, 2017 10:41 pm

കോസ്റ്റല്‍ പോലിസ് വെബ്‌സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; 24 പുതിയ സ്‌റ്റേഷനുകള്‍ ഉടന്‍

Published : 24th July 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്തിന്റെ കടല്‍ത്തീര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ പോലിസ് പ്രത്യേക വെബ്‌സൈറ്റ് പോലിസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
തീരസംരക്ഷണത്തിന് കോസ്റ്റല്‍ പോലിസിനോടൊപ്പം നില്‍ക്കുന്ന മറ്റ് ഏജന്‍സികള്‍, മല്‍സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കൊപ്പം പൊതുജനങ്ങളെയും കോസ്റ്റല്‍ പോലിസിനെക്കുറിച്ചും തീരസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും കൂടുതല്‍ ബോധവാന്‍മാരാക്കുകയെന്ന ലക്ഷ്യമിട്ടാണ് കോസ്റ്റല്‍ പോലിസിന് രീമ െമേഹ.സലൃമഹമുീഹശരല.ഴീ്.ശി എന്ന വിലാസത്തില്‍ പുതിയ സൈറ്റ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലെ എട്ട് തീരദേശ പോലിസ് സ്‌റ്റേഷനുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍, കടല്‍ക്ഷോഭം തുടങ്ങി കാലാവസ്ഥ സംബന്ധിയായ വിവരങ്ങള്‍, മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള സന്ദേശങ്ങള്‍, അപകടമുന്നറിയിപ്പുകള്‍, കോസ്റ്റല്‍ പോലിസ് ഉദ്യോഗസ്ഥരുടെ ഫോണ്‍നമ്പറുകള്‍ തുടങ്ങി തീരസുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ വെബ്‌സൈറ്റ് വഴി ലഭിക്കും. കൊച്ചി ആസ്ഥാനമായ കോസ്റ്റല്‍ പോലിസിന് കടലില്‍ പട്രോളിങ്ങിനായി മൂന്ന് ബോട്ടുകള്‍ വീതം ഓരോ സ്‌റ്റേഷനിലും നിലവിലുണ്ട്.
ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്, നേവി, മറൈന്‍, പോലിസ്, ഫിഷറീസ്, പോര്‍ട്ട് വകുപ്പുകള്‍ എന്നിവയുമായി ഒത്തുചേര്‍ന്നു തീരസുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ സേന നടത്തിവരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തോടും സഹായത്തോടും കൂടിയാണു കേരള കോസ്റ്റല്‍ പോലിസ് പ്രവര്‍ത്തിച്ചുവരുന്നത്. കേരളത്തിലെ 600 ഓളം കിലോമീറ്ററുള്ള തീരസംരക്ഷണത്തിനായി ഒരു പോലിസ് ഡയറക്ടര്‍ ജനറലിന്റെയും ഒരു പോലിസ് അസി. ഡയറക്ടര്‍ ജനറലിന്റെയും നേതൃത്വത്തില്‍ എട്ട് കോസ്റ്റല്‍ പോലിസ് സ്‌റ്റേഷനുകളാണ് ഉള്ളത്. ഘട്ടംഘട്ടമായി 24 കോസ്റ്റല്‍ പോലിസ് സ്‌റ്റേഷനുകള്‍ ഉടന്‍ നിലവില്‍വരും.
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഐഎഎസും ഡിജിപി ആന്റ് സ്റ്റേറ്റ് പോലിസ് ചീഫ് ലോക്‌നാഥ് ബെഹ്‌റ ഐപിഎസ്, കോസ്റ്റല്‍ പോലിസ് ഡിജിപി ആന്റ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസിന്‍, കോസ്റ്റല്‍ പോലിസ് എഐജി സുരേന്ദ്രന്‍ ഐപിഎസ് ചടങ്ങില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക