|    Jan 24 Tue, 2017 12:40 pm
FLASH NEWS

കോസ്റ്റല്‍ പോലിസിന് വെബ്‌സൈറ്റ്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടല്‍ത്തീര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ പോലിസിന് പ്രത്യേക വെബ്‌സൈറ്റ് പോലിസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മല്‍സ്യത്തൊഴിലാളികള്‍ക്കും തീരദേശവുമായി ബന്ധപ്പെട്ട മറ്റുളളവര്‍ക്കും തീരസുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോസ്റ്റല്‍ പോലിസിന് രീമേെമഹ.സലൃമഹമുീഹശരല.ഴീ്.ശി എന്ന വിലാസത്തില്‍ പുതിയ സൈറ്റ് ആരംഭിക്കുന്നത്. കോസ്റ്റല്‍ പോലിസിന്റെ ഭാഗമായി നിലവിലുളള എട്ട് തീരദേശ പോലിസ് സ്റ്റേഷനുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍, കടല്‍ക്ഷോഭം തുടങ്ങി കാലാവസ്ഥ സംബന്ധിയായ വിവരങ്ങള്‍, മല്‍സ്യത്തൊഴിലാളികള്‍ക്കുളള സന്ദേശങ്ങള്‍, അപകട മുന്നറിയിപ്പുകള്‍, കോസ്റ്റല്‍ പോലിസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ തുടങ്ങി തീരസുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ വെബ്‌സൈറ്റ് വഴി ലഭിക്കും. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ പോലിസിന് കടലില്‍ പട്രോളിങ് നടത്തുന്നതിന് മൂന്നു ബോട്ടുകള്‍ വീതം ഓരോ കോസ്റ്റല്‍ പോലിസ് സ്റ്റേഷനിലും നിലവിലുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, നേവി, മറൈന്‍ പോലിസ്, ഫിഷറീസ്, പോര്‍ട്ട് വകുപ്പുകള്‍ എന്നിവയുമായി ഒത്തുചേര്‍ന്ന് വിവിധ പ്രവര്‍ത്തനങ്ങള്‍ സേന നടത്തിവരുന്നു. പോലിസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ കോസ്റ്റല്‍ പോലിസ് ഡിജിപി മുഹമ്മദ് യാസിന്‍ ആമുഖാവതരണം നടത്തി. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഇന്റലിജന്‍സ് ഡയറക്ടര്‍ എ ഹേമചന്ദ്രന്‍, ഇന്റലിജന്‍സ് എഡിജിപി ആര്‍ ശ്രീലേഖ, ബറ്റാലിയന്‍ എഡിജിപി നിതിന്‍ അഗര്‍വാള്‍, ഐജിമാരായ മനോജ് എബ്രഹാം, സുരേഷ്‌രാജ് പുരോഹിത്, ഐജി(പിസിആര്‍) ടി ജെ ജോസ്, കോസ്റ്റല്‍ പോലിസ് എഐജി എസ് സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക