|    Nov 16 Fri, 2018 10:08 pm
FLASH NEWS
Home   >  Sports  >  Football  >  

കോസ്റ്ററിക്കന്‍ ലോകകപ്പ് താരം ഈസ്റ്റ് ബംഗാളില്‍

Published : 6th August 2018 | Posted By: jaleel mv

കൊല്‍ക്കത്ത: ഈ വര്‍ഷത്തെ ലോകകപ്പില്‍ കോസ്റ്റാറിക്കയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ പ്രതിരോധതാരം ജോണി അക്കോസ്റ്റ ഈസ്റ്റ് ബംഗാളുമായി കരാറിലെത്തി. ഈ സീസണ്‍ മുഴുവന്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി 34കാരനായ താരം പ്രതിരോധക്കോട്ട കെട്ടും.കോസ്റ്ററിക്കന്‍ ദേശീയ ടീമിന് വേണ്ടി അന്താരാഷ്ട്ര ഫുട്‌ബോളില്‍ കളിച്ച് കൊണ്ടിരിക്കുന്ന അക്കോസ്റ്റയ്ക്കായിരുന്നു ഈ ലോകകപ്പില്‍ ബ്രസീലുമായി നടന്ന കോസ്റ്റാറിക്കയുടെ മല്‍സരത്തില്‍ സൂപ്പര്‍ താരം നെയ്മറിനെ പൂട്ടാനുള്ള ദൗത്യം ലഭിച്ചത്. മികച്ച പ്രകടനമാണ് ബ്രസീലിനെതിരെ താരം പുറത്തെടുത്തത്. 72 അന്താരാഷ്ട്ര മത്സരങ്ങളില്‍ കോസ്റ്റാറിക്കന്‍ പ്രതിരോധം കാത്ത അക്കോസ്റ്റ രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. ഈ ലോകകപ്പില്‍ എട്ട് ക്ലിയറന്‍സുകളാണ് താരം നടത്തിയത്.ലോകകപ്പ് കഴിഞ്ഞയുടന്‍തന്നെ കഴിഞ്ഞ മാസം ഈസ്റ്റ് ബെംഗാളുമായി കരാറിലെത്തിയ അക്കോസ്റ്റ കൊല്‍ക്കത്തയില്‍ ഇന്നലെ പുലര്‍ച്ചെ വിമാനമിറങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss