|    Jan 17 Tue, 2017 3:38 am
FLASH NEWS

കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു

Published : 1st February 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭാംഗത്വം രാജിവച്ച കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ആര്‍എസ്പി വിട്ടവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ലെനിനിസ്റ്റ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
ഫെബ്രുവരി അഞ്ചു മുതല്‍ 10 വരെ മണ്ഡലം, ലോക്കല്‍, ബ്രാഞ്ച് കണ്‍വന്‍ഷനുകളും 10 മുതല്‍ 20 വരെ ജില്ലാ കണ്‍വന്‍ഷനുകളും ഫെബ്രുവരി 27, 28 തിയ്യതികളില്‍ തിരുവനന്തപുരത്ത് സംസ്ഥാന കണ്‍വന്‍ഷനും നടത്തുമെന്ന് അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എസ് ബലദേവ് അറിയിച്ചു. കണ്‍വന്‍ഷന്‍ നടത്തിപ്പിനായി 21 അംഗ അഡ്‌ഹോക് കമ്മിറ്റിക്കും രൂപം നല്‍കി.
കോവൂര്‍ കുഞ്ഞുമോനെതിരേ മന്ത്രി ഷിബു ബേബിജോണും എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും നടത്തിയ അപകീര്‍ത്തി പ്രസ്താവനകള്‍ക്കെതിരേ കേസ് നല്‍കും. പ്രേമചന്ദ്രന്‍ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധു നടത്തിയ ശമ്പളത്തട്ടിപ്പിന്റെയും ഷിബു ബേബിജോണ്‍ നടത്തിയ അഴിമതിയുടെയും വിശദാംശങ്ങള്‍ പുറത്തുവിടും. ഒരാഴ്ചയ്ക്കകം തെളിവുകള്‍ കൈമാറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക