|    Feb 23 Fri, 2018 12:37 am
FLASH NEWS

കോവില്‍ത്തോട്ടം പള്ളിമേടയ്ക്ക് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

Published : 1st May 2017 | Posted By: fsq

 

ചവറ: കോവില്‍ത്തോട്ടം സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തിലെ പള്ളിമേടയ്ക്ക് നേരെ സാമൂഹിക വിരുദ്ധര്‍ ആക്രമണം നടത്തി. ശനിയാഴ്ച്ച രാത്രി 10.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നാലംഗ സംഘം ഇടവക വികാരി താമസിക്കുന്ന മേടയില്‍ എത്തി അസഭ്യം പറയുകയും കതകിലും ജനലിലും അടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അക്രമികള്‍ ദേവാലയ പരിസരത്ത് വെച്ചിരുന്ന ചെടിച്ചട്ടികളും പള്ളിമേടയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയും തകര്‍ത്തു. ഇന്നലെ  രാവിലെയാണ് ഇവ തകര്‍ത്ത നിലയില്‍ കണ്ടതെന്ന് ഇടവക വികാരി ഷാനി ഫ്രാന്‍സിസ് പറഞ്ഞു. സംഭവമറിഞ്ഞ് ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍, എസ്‌ഐ ജയകുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിമേടയിലെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോള്‍ നാലംഗ സംഘം അക്രമണം നടത്തുന്ന ദൃശ്യം കാമറയില്‍ പതിഞ്ഞതായി പോലിസ് കണ്ടെത്തി. അക്രമണം നടത്തിയത് പയ്യലക്കാവ് സുനാമി ഫഌറ്റില്‍ താമസിക്കുന്ന നോബിള്‍, കോവില്‍ത്തോട്ടം 132 സ്വദേശി ആല്‍ബി, കുളങ്ങരഭാഗം സ്വദേശി ജോണ്‍സന്‍, ചെറുശ്ശേരി ഭാഗം സ്വദേശി ജോയി എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. പോലിസ് ഇവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss