|    Aug 20 Mon, 2018 1:01 pm
FLASH NEWS

കോവില്‍ക്കടവില്‍ വീട്ടുവളപ്പിലെ ചന്ദന മരങ്ങള്‍ മുറിച്ചുകടത്തി

Published : 14th June 2017 | Posted By: fsq

 

മറയൂര്‍: കോവില്‍ക്കടവ് ടൗണിനൂള്ള വീടിന്റെപത്തടി മാത്രം അകലത്തില്‍ നിന്ന രണ്ടു ചന്ദന മരങ്ങള്‍ മുറിച്ചു കടത്തി.കോവില്‍ക്കടവ് ഇലഞ്ഞിക്കല്‍ ജാന്‍സി ജോര്‍ജിന്റെ വീട്ടുവളപ്പില്‍നിന്ന രണ്ടു മരങ്ങളാണ് കടത്തിയത്.വീട്ടുകാര്‍ തിരുവനന്തപുരത്തായതിനാല്‍നോട്ടക്കാരനായവയ്യാപുരിമാത്രമാണ് ഉണ്ടായിരു ന്നത്. വീടിനോട് ചേര്‍ന്നഷെഡ്ഡില്‍ കിടന്നുറങ്ങുന്ന സമയത്താണ് മരങ്ങള്‍ കടത്തിയത്.ചുറ്റുമതിലും ഗെയിറ്റുമുള്ള വീട്ടുവളപ്പിലാണ് ചന്ദന മോഷണം നടന്നത്. രാത്രി പത്തുമണിക്ക് ശേഷമാണ്മോഷണം നടന്നതെന്നാണ് നിഗമനം.മോഷണ സ്ഥലത്ത് നിന്നൂംരണ്ടു തോര്‍ത്തുകള്‍ ലഭിച്ചതിനെ തുടര്‍ന്ന്മറയൂര്‍ ചന്ദന ഡിവിഷനിലെഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് പെല്‍വിനെ ഉപയോഗിച്ച് മണം പിടിച്ച് പരിശോധന നടത്തിയെങ്കിലും മറയൂര്‍- കാന്തല്ലൂര്‍ റോഡില്‍ പാതയോരത്ത് എത്തി നായ നിന്നു. മുറിച്ച ചന്ദനംവാഹനത്തില്‍ കയറ്റി കൊണ്ടുപോയതാകാമെന്ന് പോലിസ് കരുതൂന്നൂ. മറയൂര്‍ പോലിസ് സബ് ഇന്‍സെപ്ക്ടര്‍ കെ സണ്ണിച്ചന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മഹസ്സര്‍ തയ്യാറാക്കി അന്വേഷണം ഉര്‍ജ്ജിതമാക്കി. രണ്ടാഴ്ച്ച മുന്‍പ്കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ശനാട്പെരിയവയല്‍ ഭാഗത്ത് നിന്നും നിരവധി ചന്ദന മരങ്ങള്‍ വെട്ടികടത്തിയിരുന്നു. ചന്ദനമാഫിയ സ്വകാര്യ ഭൂമിയിലെയും റവന്യു ഭൂമിയിലെയും ചന്ദന മരങ്ങള്‍ സമീപകാലത്തായി നിരന്തരം വെട്ടികടത്തുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss