|    Nov 21 Tue, 2017 11:06 pm
FLASH NEWS
Home   >  News now   >  

കോവളത്ത് മൂന്നുപേര്‍ക്ക് വെട്ടേറ്റു

Published : 5th July 2016 | Posted By: sdq

തിരുവനന്തപുരം: കോവളത്ത് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്ക് വെട്ടേറ്റു. അക്രമിസംഘത്തിലുണ്ടായിരുന്ന ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ബൈക്ക തടഞ്ഞുനിര്‍ത്തിയായിരുന്നു അക്രമം.
സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. ബൈക്ക യാത്രക്കാരനായിരുന്ന പടിഞ്ഞാറെ പൂങ്കുളം കുഴിയന്‍വിള സ്വദേശി സുരേഷ് ബാബു (35), സുഹൃത്ത് സുധീഷ് എന്ന രതീഷ് എന്നിവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിലുണ്ടായിരുന്ന കല്ലടിച്ചാന്‍മൂല സ്വദേശി സതീഷ് കുമാറിനെ പരിക്കുകളോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കല്ലടിച്ചാന്‍മൂല സ്വദേശികളായ മറ്റു മൂന്നു പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്ന് കോവളം പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക