|    Jul 17 Tue, 2018 10:57 pm
FLASH NEWS

കോവളത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം

Published : 12th September 2017 | Posted By: fsq

 

കോവളം: കോവളത്ത് ആള്‍താമസമില്ലാത്ത വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് വീട്ടിലെ പ്ലംബിങ് ഫിറ്റിങ്‌സുകളും വിലപ്പെട്ട ഉപകരണങ്ങളും മോഷ്ടിച്ചു.   പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കോവളം സി സുരേഷ് ചന്ദ്രകുമാറിന്റെ കോവളം ജങ്ഷനിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.  കോവളം കഴക്കൂട്ടം ബൈപ്പാസ് നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ പ്രധാന വാതിലിലെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്.  വീടിനുള്ളിലെ ബാത്ത് റൂമിലെയടക്കം പ്ലംബിങ് ഫിറ്റിങ്‌സുകളടക്കം കവര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം  രാവിലെ വീടിന്റെ മുന്നിലെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ജീവനക്കാരാണ്  വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് തര്‍ത്തിരിയ്ക്കുന്നത് കണ്ടത്. തുടര്‍ന്ന്  വിവരം വീട്ടുകാരെ അറിയിച്ചു.    ഓണം അവധിയുമായി ബന്ധപ്പെട്ട്  വീട്ടില്‍ ആരും ഇല്ലായെന്ന് മനസ്സിലാക്കിയിട്ടാവാം മേഷ്ടാക്കള്‍ വീട് കവര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തതെന്നാണ്  പോലിസിന്റെ നിഗമനം. വിവരമറിഞ്ഞ് കോവളം പോലിസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി  തെളിവുകള്‍ ശേഖരിച്ചു. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി സിഐ എന്‍ ഷിബു പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss