|    Jan 19 Thu, 2017 4:12 pm
FLASH NEWS

കോവളത്ത് കടയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം

Published : 15th August 2016 | Posted By: SMR

കോവളം: കോവളത്ത് കട കുത്തി തുറന്ന് 25000 ഓളം  രൂപ മോഷ്ടിച്ചു. കോവളം ജങ്ഷനിലുള്ള ഷാനവാസിന്റെ പെയിന്റ് സാനിട്ടറി ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ ഇന്നലെ വെളുപ്പിനാണ് മോഷണം നടന്നത്.
കടയുടെ  മുന്‍വശത്തെ ഷട്ടറിന്റെ  പൂട്ട് മുറിച്ച് അകത്ത് കടന്ന മുഖം മറച്ച കള്ളന്റെ  ദൃശ്യം സിസിടിവിയില്‍ ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കാഷ്‌ബോക്‌സിലുണ്ടായിരുന്ന പണമാണ് മോഷ്ടിച്ചത്.
ഫോറന്‍സിക് അധികൃതര്‍ എത്തി തെളിവു ശേഖരിച്ചു. കോവളം പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ അജയകുമാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക