|    Aug 18 Fri, 2017 2:17 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കോവളം കൊട്ടാരം: റവന്യൂ വകുപ്പ് വീണ്ടും നിയമോപദേശം തേടും

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ റവന്യൂ വകുപ്പ് വീണ്ടും നിയമോപദേശം തേടും. ഉടമാവകാശം ഉറപ്പിക്കാന്‍ സിവില്‍ കേസ് നല്‍കുന്നതിന്റെ ആധികാരികത സംബന്ധിച്ചാണ് നിയമോപദേശം തേടുക. അതേസമയം, ഉടനടി കേസ് കൊടുക്കുന്നതിനെ ചൊല്ലി റവന്യൂ വകുപ്പില്‍ ആശയക്കുഴപ്പവും നില്‍ക്കുന്നുണ്ട്. കോവളം കൊട്ടാരം രവി പിള്ളയുടെ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറാന്‍ കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. കൈമാറുന്നതിനൊപ്പം ഉടമാവകാശം ഉറപ്പിക്കാന്‍ കേസ് കൊടുക്കണമെന്നതായിരുന്നു റവന്യൂ വകുപ്പ് നിലപാട്. എന്നാല്‍, തീരുമാനം പുനപ്പരിശോധിക്കുന്ന വേളയില്‍ കേസ് മതിയെന്നാണ് മന്ത്രിസഭാ തീരുമാനം.  തീരുമാനത്തിന് പിന്നാലെ നിയമവിദഗ്ധരുമായും കോവളം കൊട്ടാരവിഷയം വകുപ്പ് അനൗദ്യോഗികമായി ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ ഉത്തരവ് വന്നാല്‍ ഉടന്‍ ഔദ്യോഗികമായി നിയമോപദേശം തേടും. സ്വന്തം നിലയില്‍ കേസ് നല്‍കി തിരിച്ചടിയുണ്ടായാല്‍ ഉത്തരവാദിത്തം വകുപ്പിന് മാത്രമാവുമെന്നതാണ് പ്രശ്‌നം. കൈവശാവകാശം പോരെന്ന വാദവുമായി ആര്‍പി ഗ്രൂപ്പ് കോടതിയെ സമീപിക്കുമോ എന്നറിയാന്‍ കാത്തിരിക്കണമെന്നും അഭിപ്രായമുണ്ട്. അതേസമയം, കൊട്ടാരവും അനുബന്ധ ഭൂമിയും രവി പിള്ളയ്ക്കു കൈമാറിയ തീരുമാനത്തെ സിപിഐ നേതൃത്വം ന്യായീകരിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക