|    Oct 17 Tue, 2017 9:56 am
Home   >  Todays Paper  >  Page 5  >  

കോവളം കൊട്ടാരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ രൂക്ഷ വിമര്‍ശനം

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: കോവളം കൊട്ടാരം ഏറ്റെടുക്കല്‍ വിഷയത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ രൂക്ഷ വിമര്‍ശനം. കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍, എം ലിജു, ബെന്നി ബെഹനാന്‍ എന്നിവരാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയത്തില്‍ കെപിസിസി മൗനമവലംബിച്ചെന്നാണ് വിമര്‍ശനം. കോവളം കൊട്ടാരം ആര്‍പി ഗ്രൂപ്പിന് വിട്ടുകൊടുത്തതിനെതിരേ ഉപവാസ സമരം ആഹ്വാനം ചെയ്ത കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ തീരുമാനത്തിനെതിരേ എക്‌സിക്യൂട്ടീവ് സമിതി നേതാക്കളായ ഡോ. മാത്യു കുഴല്‍നാടന്‍, അഡ്വ. ആര്‍ വി രാജേഷ്, ഡി വി വിനോദ്കൃഷ്ണ, അജീസ് ബെന്‍ മാത്യൂസ് എന്നിവര്‍ ഹസന്് കത്തയച്ചു. കോവളം കൊട്ടാരം ആര്‍പി ഗ്രൂപ്പിന് വിട്ടുകൊടുത്ത തീരുമാനത്തിനെതിരെ കോ ണ്‍ഗ്രസ് പാര്‍ട്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് പറയുമ്പോഴും സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്യപ്പെടാനുള്ളതാണെന്നും പ്രതിഷേധിക്കാനുള്ളതല്ലെന്നുമാണ് ഇവരുടെ കത്തില്‍ പറയുന്നത്.  സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഒരു പങ്കുമില്ലാത്ത ബിജെപിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വാതന്ത്ര്യദിനം ആചരിക്കുമ്പോള്‍ ആ ദിനത്തില്‍ കെപിസിസി പ്രസിഡന്റ് ഉപവാസസമരം ഇരിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമ പോരാട്ടത്തിന്റെ ദിനമായ ക്വിറ്റ് ഇന്ത്യാ ദിനമോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദിവസമോ ഉപവാസ സമരത്തിനായി തിരഞ്ഞെടുക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം പോലും ഫാഷിസത്തിനെതിരെയും അരുംകൊലകള്‍ക്കെതിരെയും ക്വിറ്റ് ഇന്ത്യാ ദിനത്തിന് മുന്നോടിയായി പ്രവര്‍ത്തക സമിതി കൂടി പ്രമേയം പാസാക്കി പ്രതിഷേധിക്കുകയാണ്. അതിനാല്‍, ഇക്കാര്യത്തിലും രാഷ്ട്രീയ സമിതി പുനരവലോകനം നടത്തണമെന്നാണ് നേതാക്കളുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക