|    Nov 20 Mon, 2017 9:20 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോഴ: സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അറസ്റ്റില്‍

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി/ചണ്ഡീഗഡ്: കോഴക്കേസില്‍ ചണ്ഡീഗഡിലെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റി (എസ്ഡിഎം) നെയും ഭര്‍ത്താവിനെയും സിബിഐ അറസ്റ്റ് ചെയ്തു. ചണ്ഡീഗഡ് (ഈസ്റ്റ്) എസ്ഡിഎം ശില്‍പി പത്ഥറും ഭര്‍ത്താവുമാണ് അറസ്റ്റിലായതെന്ന് സിബിഐ വക്താവ് അറിയിച്ചു. കോഴ നല്‍കുന്നതിന് പ്രവര്‍ത്തിച്ച ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.  ചണ്ഡീഗഡ് എസ്ഡിഎമ്മിന്റെ കോടതിയിലുണ്ടായിരുന്ന സ്വത്ത് തര്‍ക്കക്കേസില്‍ ജപ്തി ഒഴിവാക്കാനായിരുന്നു ഇടനിലക്കാരന്‍ മുഖേന മജിസ്‌ട്രേറ്റ് പണം ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ വിവരം നല്‍കുകയും സിബിഐയുടെ കെണിയില്‍ മജിസ്‌ട്രേറ്റ് വീഴുകയുമായിരുന്നു. കോഴപ്പണത്തിന്റെ ആദ്യഗഡുവായ 75,000 സ്വീകരിക്കുമ്പോഴാണ് മജിസ്‌ട്രേറ്റിനെയും ഇടനിലക്കാരനെയും പിടികൂടിയത്. മജിസ്‌ട്രേറ്റിന്റെ ഭര്‍ത്താവില്‍ നിന്ന് അരലക്ഷവും ഇടനിലക്കാരനില്‍ നിന്ന് കാല്‍ലക്ഷവും കണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക