|    Jan 21 Sat, 2017 6:56 pm
FLASH NEWS

കോഴ: വനിതാ ജഡ്ജിയെ ജയിലില്‍ അടച്ചു

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: അഭിഭാഷകനില്‍ നിന്ന് നാലു ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ മുതിര്‍ന്ന വനിതാ ജഡ്ജിയെ സിബിഐ അറസ്റ്റ് ചെയ്തു. തീസ്ഹസാരി കോടതിയിലെ ജഡ്ജി രചന തിവാരി ലഖന്‍വാലാണ് അറസ്റ്റിലായത്. ഇവരെ പ്രത്യേക ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ ഒക്ടോബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ രചനയുടെ ഭര്‍ത്താവ് അഭിഭാഷകനായ അലോക് ലഖന്‍വാല്‍, ലോക്കല്‍ കമ്മീഷണര്‍ വികാസ് മെഹല്‍ എന്നിവരെ കോടതി ശനിയാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. രചനയുടെ ജാമ്യഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക