|    Sep 20 Wed, 2017 9:11 am
Home   >  Todays Paper  >  page 7  >  

കോഴ കൊടുക്കാന്‍ ഭിക്ഷാടനം നടത്തിയ കുട്ടിക്കു നീതി

Published : 30th August 2016 | Posted By: SMR

ചെന്നൈ: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട 3,000 രൂപ കൈക്കൂലി സ്വരൂപിക്കാന്‍ തെരുവിലിറങ്ങി ഭിക്ഷയെടുത്ത കൗമാരക്കാരന്റെ പ്രവൃത്തി ഫലംകണ്ടു. പിരിവെടുക്കുന്ന കുട്ടിയുടെ വീഡിയോദൃശ്യങ്ങള്‍ വൈറലായതോടെ അധികൃതര്‍ ഇടപെട്ടു. കുടുംബത്തിനു കിട്ടേണ്ട 12,500 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. ഉദ്യോഗസ്ഥനെ ജോലിയില്‍നിന്നു പിരിച്ചുവിടുകയും ചെയ്തു.
തമിഴ്‌നാട്ടിലെ ഉലുന്ദുര്‍പേട്ട് ഗ്രാമത്തിലെ അജിത്കുമാര്‍ എന്ന കുട്ടിയാണ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട കൈക്കൂലിക്കുവേണ്ടി കഴിഞ്ഞ ദിവസം ഭിക്ഷയാചിച്ചത്. മരിച്ച കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കുന്ന 12,500 രൂപ സഹായത്തിനു വേണ്ടി കുട്ടിയുടെ കുടുംബം അപേക്ഷ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വൃക്കരോഗം ബാധിച്ചാണ് കുട്ടിയുടെ പിതാവ് മരിച്ചത്. അപേക്ഷ നല്‍കി 15 മാസമായിട്ടും തുക കിട്ടാതിരുന്നപ്പോള്‍ കുട്ടി ഉദ്യോഗസ്ഥനെ നേരില്‍ കണ്ടു. അപ്പോഴാണ് 3,000 രൂപ കോഴ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കുട്ടി തെരുവില്‍ ഭിക്ഷ യാചിക്കുകയായിരുന്നു.
സംഭവം വാര്‍ത്തയായതോടെ കൈക്കൂലി കൊടുക്കാത്തതുമൂലം സഹായധനം അനുവദിച്ചുകിട്ടാതെ ബുദ്ധിമുട്ടുന്ന നിരവധി ആളുകളുടെ കഥകള്‍ പുറത്തുവന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക