|    Oct 18 Thu, 2018 11:41 pm
FLASH NEWS

കോഴി വളര്‍ത്തല്‍ കര്‍ഷകരെ കബളിപ്പിച്ചതായി ആരോപണം

Published : 21st September 2017 | Posted By: fsq

 

താമരശ്ശേരി: കോഴി വളര്‍ത്ത ല്‍ സംരഭകരെ സ്വകാര്യ ഏജന്‍സി വഞ്ചിച്ചതായി ആരോപണം. താമരശ്ശേരി മേഖലയിലെ കുടുംബശ്രീ അംഗങ്ങളെയാണ് ബിഎസ്എസ്‌സിഐ എന്ന സ്ഥാപനം വഞ്ചിച്ചതെന്ന് കോഴി കര്‍ഷകര്‍ പരാതിപ്പെടുന്നത്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വിവിധ കൃഷി സംരംഭങ്ങള്‍ക്ക് വേണ്ട ബാങ്കുകള്‍ ലളിതമായ വ്യവസ്ഥയില്‍ ലോണ്‍ നല്‍കിയിരുന്നു. ഇതിന്റെ മറവിലാണ് സ്വകാര്യ ഏജന്‍സി വ്യാപകമായി തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. കുടുംബശ്രീ യൂനിറ്റുകളുടെ കീഴില്‍ പത്തില്‍ കുറയാത്ത ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍(ജെഎല്‍ജി) ഉണ്ടാക്കി അവരില്‍  നിന്നു അപേക്ഷ സ്വീകരിച്ച് അവരുടെ പേരില്‍ ബാങ്കില്‍ നിന്ന് ലോണ്‍ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഒരാളുടെ പേരില്‍ 15,000 രൂപ വീതം പത്തുപേര്‍ അടങ്ങുന്ന ഗ്രൂപ്പിന് ഒന്നര ലക്ഷം രൂപയാണ് ലോണ്‍ അനുവദിച്ചത്. സ്വകാര്യ ഏജന്‍സി ഓരോരുത്തര്‍ക്കും കോഴിക്കൂടും കോഴി തീറ്റയും കോഴികളേയും നല്‍കും.നിശ്ചിത പ്രായമാവുന്നതോടെ ഇവയെ തിരിച്ചെടുക്കുമെന്നായിരുന്നു വാഗ്ദാനം. ഇങ്ങനെ നല്‍കുന്ന കോഴികള്‍ ചത്താല്‍ പകരം കോഴികളെ നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ വാഗാദാനങ്ങള്‍ വെറും പാഴ്‌വാക്കായി മാറി. ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ബാങ്കുകളില്‍ നിന്ന് ലോണ്‍ തിരിച്ചടക്കാന്‍ പലര്‍ക്കും അറിയിപ്പും നിയമ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും ലഭിച്ചതോടെയാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതെന്ന് ഇവര്‍ക്ക് ബോധ്യമായത്. ബാങ്കുകള്‍ ഏജന്‍സിക്ക് തുക കൈമാറിയതല്ലാതെ ഇവരെ പറ്റി അവരും ഒന്നും അന്വേഷിച്ചിട്ടില്ല. ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി(ബിഎല്‍ബിസി)യാണ് ഓരോ വാര്‍ഡിലും ലോണുകള്‍ നല്‍കുന്നതിനായി വിവിധ ബാങ്കുകളെ നിശ്ചയിച്ചത്. ഈ കമ്മിറ്റിക്ക് സ്വകാര്യ ഏജന്‍സിയെ കുറിച്ചറിയാന്‍ പറ്റുമെന്ന് വീട്ടമ്മമാര്‍ പറയുന്നു. കോഴികള്‍ ചത്തൊടുങ്ങുകയും ജപ്തിയടക്കമുള്ള കാര്യങ്ങള്‍ നേരിടുകയും ചെയ്യുന്ന അവസ്ഥയില്‍ സ്തിരീ സംരഭകര്‍ ആകെ ആശങ്കയിലാണ്. ലോണ്‍ പൂര്‍ണമായും തിരിച്ച്ടച്ചാല്‍ സബ്‌സിഡി വാങ്ങി നല്‍കാമെന്ന് വാഗ്ദാനവുമായി ചിലര്‍ ഇവരെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്ക് യാതൊരു സബ്‌സിഡിയും നല്‍കുന്നില്ലെന്നും ലോണ്‍ അടച്ചു തീര്‍ത്താല്‍ അതിന്റെ സര്‍ഫിക്കറ്റ് മാത്രമാണ് നല്‍കുന്നതെന്നുംഇത് ഉപയോഗിച്ചു ജില്ലാ മിഷന്‍ വഴി സബ്‌സിഡിക്ക്് സ്രമിക്കാമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.ഇതോടെ ലോണ്‍ എടുത്തവര്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുന്ന അവസ്ഥയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss