|    Jul 22 Sun, 2018 4:32 pm
FLASH NEWS

കോഴി ഫാമില്‍ തെരുവുനായ്ക്കളുടെ ആക്രമണം; നൂറിലധികം കോഴികളെ കടിച്ചുകൊന്നു

Published : 16th September 2017 | Posted By: fsq

 

മാള: കുഴൂരില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. നൂറിലധിം കോഴികളെ നായ്ക്കല്‍ കടിച്ചുകൊന്നു. കുഴൂര്‍ പഞ്ചായത്തിലെ കാക്കുള്ളിശ്ശേരി മുളക്കാംമ്പിള്ളി വര്‍ഗ്ഗീസിന്റെ കോഴി ഫാമിലെ കോഴികളാണ് വെള്ളിയാഴ്ച വെളുപ്പിന് തെരുവ് നായകളുടെ ആക്രമണത്തില്‍ ചത്തത്. വീടിനോട് ചേര്‍ന്നുള്ള കോഴി ഫാമില്‍ വെളുപ്പിന് കോഴികളുടെ കൂട്ടകരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോള്‍ കൂട് തകര്‍ത്ത് അഞ്ച് തെരുവ് നായ്ക്കള്‍ കോഴികളെ ആക്രമിക്കുന്നതാണ് കണ്ടത്. ആളുകള്‍ ഓടികൂടി ഒച്ച വച്ചപ്പോള്‍ നായ്ക്കള്‍ ഓടി പോയെങ്കിലും അപ്പോഴേക്കും നൂറിലധികം കോഴികള്‍ ചാകുകയും അമ്പത് കോഴികള്‍ക്ക് സാരമായി പരിക്ക് ഏല്‍ക്കുകയും ചെയ്തു.32 ദിവസം പ്രായതും ശരാശരി ഒന്നേമുക്കാല്‍ കിലോഗ്രാം തൂക്കം വരുന്നതുമായ കോഴികളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ചത്തതും പരിക്കേല്‍ക്കുകയും ചെയ്തത്. കഴിഞ്ഞ മാസവും സമാനരീതിയില്‍ ഈ ഫാമുകളില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തിരുന്നു.നൂറുകണക്കിന് കോഴി ഫാമുകളുള്ള കുഴൂര്‍ പഞ്ചായത്തില്‍ തെരുവ് നായകളുടെ ഭീഷിണിയുടെ ഭീതിയിലാണ് കോഴി കര്‍ഷകര്‍.ഗ്രാമ പഞ്ചായത്ത് സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് തെരുവ് നായ് നിവാരണത്തിന് നടപടികള്‍ സ്വകരിക്കണമെന്ന്  കര്‍ഷകര്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss