|    Sep 23 Sat, 2017 2:17 am
FLASH NEWS
Home   >  Kerala   >  

കോഴി നികുതി വെട്ടിപ്പ് കേസ്: മാണിയുടെ ഹര്‍ജി ഹൈകോടതി തള്ളി

Published : 4th October 2016 | Posted By: mi.ptk

KMMani-serious

കൊച്ചി: കോഴി നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെഎം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈകോടതി തള്ളി. അന്വഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വിജിലന്‍സ് അന്വേഷണത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. കണ്ണും കാതും മനസ്സും തുറന്ന് കേസ് അേേന്വഷിക്കണം. കോഴി നികുതിക്ക് സ്‌റ്റേ നല്‍കിയത് ചട്ടം ലംഘിച്ചാണ്. സാമ്പത്തിക നേട്ടമുണ്ടായെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
മാണി വഴിവിട്ട് ഇടപെട്ടെതിന് തെളിവുണ്ടെന്നാണ് വിജിലന്‍സ് നിലപാട്. അനുമതി ഇല്ലാതെയാണ് അന്നത്തെ ധനമന്ത്രി കേസില്‍ ഇടപെട്ടതെന്ന് സര്‍ക്കാരും കോടതിയില്‍ നിലപാടെടുത്തു.
കോഴി ഇറക്കുമതിക്ക് നികുതി ഇളവ് നല്‍കുന്നതിന് കോഴിക്കച്ചവടക്കാരില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. തൃശൂരിലെ തോംസണ്‍ ഗ്രൂപ്പില്‍ നിന്ന് കോഴ വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് മാണിക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക