|    Jan 17 Tue, 2017 12:59 am
FLASH NEWS

കോഴി അവശിഷ്ടങ്ങള്‍ റോഡില്‍ തള്ളുന്നത് പതിവാകുന്നു

Published : 1st October 2016 | Posted By: Abbasali tf

ചെര്‍പ്പുളശ്ശേരി : കോഴി അവശിഷ്ടങ്ങള്‍ റോഡില്‍ തള്ളുന്നത് പതിവാകുന്നു.കൊതകുര്‍ശ്ശി, കിഴൂര്‍റോഡ്,തൃക്കടീരി,കുറ്റിക്കോട്,എലിയപ്പെറ്റ,ചെര്‍പ്പുളശ്ശേരി,കാറല്‍മണ്ണ,വീരമംഗലം,തൂത എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി റോഡിന്റെ പലഭാഗങ്ങളിലായി കോഴിഅവശിഷ്ടങ്ങള്‍ തള്ളിയിരിക്കുന്നത്.ചാക്കില്‍ കെട്ടിയനിലയിലും,അല്ലാതെയും  കോഴി അവശിഷ്ടങ്ങള്‍  തള്ളിയിട്ടുണ്ട്. ഇതുകൂടാതെ ചളവറ ചെമ്പരത്തിമാടിലും രണ്ട് ദിവസം മുമ്പ് കോഴി അവശിഷ്ടങ്ങള്‍ തള്ളിയിരുന്നു.ഇത് നായ്ക്കളും മറ്റും കടിച്ചുകീറി റോഡില്‍ പരന്നുകിടക്കുന്നതിനാലും,അവശിഷ്ടങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധത്താലും നടക്കാനും,വാഹനമോടിക്കാനും,താമസിക്കാനും പറ്റാത്ത അവസ്ഥയാണന്ന് നാട്ടുകാര്‍ പറയുന്നു. ഇതുകൂടാതെ കാക്കകളും ,നായ്ക്കളും മറ്റും അവശിഷ്ടങ്ങള്‍കിണറുകളില്‍ കൊണ്ടുവന്നിടുന്നത് മൂലം കുടിവെള്ളം നാശമാകുന്നതിന്നും കാരണമാകുന്നു . നാട്ടുകാര്‍ക്കും,വാഹനമോടിക്കുന്നവര്‍ക്കും ദുരിതം നല്‍കുന്ന ഇത്തരം സാമൂഹികദ്രോഹികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.ഇതിന് രാത്രികാലങ്ങളില്‍ പോലിസ് പരിശോധന ശക്തമാക്കണമെന്നും നടപടി ഉണ്ടാകണമെന്നും നാട്ടുകാര്‍ആവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക