|    Oct 24 Tue, 2017 1:23 pm
FLASH NEWS

കോഴിവളര്‍ത്തലില്‍ പുതിയ സംരംഭവുമായി വേണാട് പൗള്‍ട്രി ഫാര്‍മേഴ്‌സ്

Published : 15th October 2016 | Posted By: Abbasali tf

കൊല്ലം: ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ രൂപീകരിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് നബാര്‍ഡിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും സഹകരണത്തോടെ കോഴിവളര്‍ത്തലില്‍ പുതിയ സംരംഭവുമായി വേണാട് പൗള്‍ട്രി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് രംഗത്ത്.ഈ സ്ഥാപനത്തിലെ അംഗങ്ങളെല്ലാം കര്‍ഷകരാണ്. വെജിറ്റേറിയന്‍ തീറ്റ നല്‍കി വളര്‍ത്തിയ കോഴികളെ വേണാട് ബ്രാന്‍ഡില്‍ അംഗീകൃത റീട്ടയില്‍ യൂനിറ്റുകളിലൂടെ വിപണനം നടത്തും. ഇത്തരം കോഴികളുടെ വിവരങ്ങള്‍ ബാര്‍കോഡ് ചെയ്ത് കര്‍ഷകന്റെ കൈയൊപ്പോടെ ലേബല്‍ ചെയ്തായിരിക്കും വില്‍പ്പനയെന്ന് ചെയര്‍മാന്‍ ഡോ.കെ ചന്ദ്രപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ബ്രാന്‍ഡഡ് ബ്രോയിലര്‍ കോഴികളെ വിപണനം നടത്തുന്നതിന് 15 റീട്ടയില്‍ ഡ്രസിങ് യൂനിറ്റുകള്‍ ആരംഭിക്കാന്‍ ഓരോ യൂനിറ്റിനും നബാര്‍ഡ് 45,000 രൂപ വീതം സബ്‌സിഡി നല്‍കും. കോഴികളെ വളര്‍ത്താന്‍ താല്‍പ്പര്യമുള്ളവരും റീട്ടയില്‍ ഷോപ്പുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരും വെജിറ്റേറിയന്‍ തീറ്റ വിതരണം ചെയ്യാന്‍ ആഗ്രഹമുള്ളവരും കമ്പനിയുടെ കൊട്ടാരക്കര ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04742456225.അടുക്കള മാലിന്യങ്ങളും ഭക്ഷ്യ അവശിഷ്ടങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത കൂടുകളും ഉയര്‍ന്ന ഉല്‍പ്പാദന ശേഷിയുള്ള കോഴികളും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും.  കമ്പനിയുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12.30ന് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ കമ്പനി അങ്കണത്തില്‍ മന്ത്രി കെ രാജു നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീതാ സുധാകരന്‍ അധ്യക്ഷത വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക