|    Oct 19 Fri, 2018 1:29 am
FLASH NEWS

കോഴിമുട്ടയുടേയും ഇറച്ചിക്കോഴിയുടേയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും: ജെ ചിഞ്ചുറാണി

Published : 9th September 2017 | Posted By: fsq

 

കൊല്ലം: കോഴിമുട്ടയുടേയും ഇറച്ചിക്കോഴിയുടേയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പൗള്‍ട്രി കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജെ ചിഞ്ചുറാണി പറഞ്ഞു. പെരുംകുളം വയല്‍വാണിഭ വേദിയില്‍ കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് എന്ന പദ്ധതി പ്രകാരം പെരുംകുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുകയായിരുന്നു ചിഞ്ചുറാണി. കോഴിമുട്ടക്കൊപ്പം ഇറച്ചിക്കോഴിയുടെ വ്യാപനത്തിലും കോര്‍പറേഷന്‍ വന്‍കുതിച്ച് ചാട്ടമാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്ന—ത്. എന്നാല്‍ കോഴി തീറ്റ ആവശ്യത്തിന് ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനായി കൂടുതല്‍ ഫാക്ടറികള്‍ തുടങ്ങാനാണ് ശ്രമം. സ്ഥലപരിമതി ഇതിന് വലിയ തടസ്സമാണ്. സര്‍ക്കാരിന്റെ സ്ഥലം വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് കെപ്‌കോ, ഇത് ലഭിച്ചാല്‍ ധനകാര്യ വകുപ്പിന്റെ പിന്തുണകൂടി നേടിയെടുത്ത് കൂടുതല്‍ ഹാച്ചറികളും തീറ്റ ഫാക്ടറികളും സ്ഥാപിക്കാനാണ് ഉദ്ദേശ്യം. കുടുംബശ്രീയൂനിറ്റുകള്‍ വഴി കൂടുതല്‍ സ്ത്രീകള്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനം നേടാനും ഇതുവഴി സാധിക്കും. കുടുംബശ്രീയൂനിറ്റുകള്‍ കേന്ദ്രീകരിച്ച് കുഞ്ഞുങ്ങളെ നല്‍കി വളര്‍ച്ചയെത്തിയ കോഴികളെ കോര്‍പ്പറേഷന്‍ തിരികെ വാങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ട്് പോവുകയാണ്. വിധവകളായ സ്ത്രീകള്‍ക്ക് കോഴികളെ സൗജന്യമായി നല്‍കാനും പദ്ധതിയിടുന്നുണ്ട്.  എട്ട്് ലക്ഷം രൂപയോളം ചിലവഴിച്ച് ആറ് മുതല്‍ ഒന്‍പത് വരെ ക്ലാസിലെ 400 ലധികം വിദ്യാര്‍ഥികള്‍ക്കാണ് കോഴിക്കുഞ്ഞുങ്ങളും തീറ്റയും മരുന്നും വിതരണം ചെയ്തത്. ചടങ്ങില്‍ പഞ്ചായത്ത് അംഗം അഞ്ചു അധ്യക്ഷത വഹിച്ചു. കെപ്‌കോ എംഡി വിനോദ് ജോ, പിടിഎ പ്രസിഡന്റ് രാജ് കിഷോര്‍, കൈരളി പ്രസിഡന്റ് എന്‍ രാജേഷ്‌കുമാര്‍, എഎസ് ഷാജി സംസാരിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss