|    Aug 19 Sun, 2018 1:44 pm
FLASH NEWS

കോഴിമാലിന്യം തള്ളാന്‍ ശ്രമം: നാട്ടുകാര്‍ വാഹനം പിടികൂടി പോലിസിലേല്‍പ്പിച്ചു

Published : 6th August 2018 | Posted By: kasim kzm

വലിയപറമ്പ് തലവെട്ടിക്കു സമീപം കോഴി മാലിന്യവുമായെത്തിയ മിനിലോറി പോലിസ് ക്രെയിന്‍ ഉപയോഗിച്ച് സ്റ്റേഷന്‍ പരിസരത്ത് എത്തിച്ചപ്പോള്‍
തിരൂരങ്ങാടി: രാത്രിയുടെ മറവില്‍ മിനിലോറിയില്‍ കോഴിമാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പിച്ചു. തലപ്പാറ വലിയപറമ്പ് തലവെട്ടിക്കു സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നാട്ടുകാര്‍ സംഭവമറിഞ്ഞതോടെ ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് തിരൂരങ്ങാടി പോലിസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. മാലിന്യം കൊളപ്പുറത്തിനും കൂരിയാടിനുമിടയിലെ ഒഴിഞ്ഞ പ്രദേശത്ത് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴിച്ചുമൂടാനുള്ള പോലിസിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. ഇതോടെ പോലിസ് ക്രെയിന്‍ ഉപയോഗിച്ച് സ്റ്റേഷന്‍ പരിസരത്തെത്തിച്ചെങ്കിലും ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് മാലിന്യം നാഗരസഭയുടെ കണ്ണാടിത്തടത്തെ ഭൂമിയില്‍ തള്ളാനുള്ള നീക്കം നടന്നെങ്കിലും അതും പ്രദേശവാസികള്‍ തടഞ്ഞു. ഇതോടെ പുലിവാല് പിടിച്ച പോലിസ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്—കരിക്കുന്ന മറ്റൊരു സംഘത്തിന് അവ കൈമാറുകയായിരുന്നു. മാലിന്യവുമായെത്തിയ വാഹന ഉടമയ്‌ക്കെതിരേ പോലിസ് കേസെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss