കോഴിമാലിന്യം കാലിത്തീറ്റയാക്കി കായക്കൊടി എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍
Published : 16th November 2016 | Posted By: SMR
പുറംതള്ളപ്പെട്ട് പരിസ്ഥിതിക്ക് പ്രത്യാഘാതം സൃഷ്ടിക്കുന്ന കോഴി മാലിന്യം കൊണ്ട് കന്നുകാലികള്‍ക്കും മറ്റും അന്നമാക്കി മാറ്റുന്ന പ്രക്രിയയുമായി കായക്കൊടി പിഇഎച്ച്എസ് എസിലെ വിദ്യാര്‍ഥികള്‍. റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായുള്ള റിസര്‍ച്ച് ആന്റ് ടൈപ്പ് പ്രൊജക്ടിലാണ് ഉപയോഗപ്രദമായ രൂപത്തില്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന കണ്ടുപിടുത്തം വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചത്. ഉപയോഗിക്കുന്ന കോഴിയുടെ ഇറച്ചിഭാഗം ഒഴിച്ച് മറ്റുള്ളവ നന്നായി കഴുകിയെടുത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചതിന് ശേഷം രണ്ടാഴ്ച ഉണക്കിയെടുക്കണം. ഇതിന് ശേഷം തൂവ്വലും മറ്റും കാരണം ഭക്ഷിക്കാന്‍ പ്രയാസമേകുന്നതിന് കുറച്ച് തവിട് പൊടിയും ചേര്‍ത്ത് പൊടിച്ചാല്‍ കന്നുകാലി, താറാവ് എന്നിവയ്ക്ക് സ്വാദിഷ്ടമായ ഭക്ഷണം റെഡിയാണെന്ന് ഇവര്‍ തെളിയിച്ചിരിക്കുകയാണ്. മാത്രമല്ല ഇതുപയോഗിച്ച് ഡിറ്റര്‍ജന്റ് പൗഡര്‍, സോപ്പ് തുടങ്ങിയവയും നിര്‍മ്മിക്കാമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കായൊക്കൊടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ ഹാദിയ നൂറ, മുഫീന നസ്രിന് എന്നീ വിദ്യാര്‍ഥികളാണ് മേളയില്‍ വ്യത്യസ്തമായ ഈ പ്രക്രിയ പ്രദര്‍ശിപ്പിച്ചത്. ഇവര്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്ത കന്നുകാലികള്‍ക്ക് നല്കാവുന്ന ഭക്ഷണം വയനാട് ജില്ലയിലെ വെറ്റിനറി സര്‍വകലാശാലയില്‍ നിന്നും പരിശോധിച്ച് ഗുണമേന്മയും ഉറപ്പുവരുത്തിയിട്ടുണ്ട്. ഈ പദ്ധതി തുടര്‍ന്നും പഞ്ചായത്തിലും മറ്റും വ്യാപകമാക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതായും വിദ്യാര്‍ഥികള്‍ പറുഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.