|    Nov 21 Tue, 2017 4:39 am
FLASH NEWS

കോഴിമാലിന്യം കയറ്റിയ മിനിലോറി ഉപേക്ഷിക്കപ്പെട്ട നിലയില്‍

Published : 15th November 2016 | Posted By: SMR

പനമരം: കോഴിവേസ്റ്റുമായി വന്ന മിനി ലോറി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. പനമരം പാലം അപ്രോച്ച് റോഡില്‍ കീഞ്ഞുകടവ് ജങ്ഷനിലാണ് ഇന്നലെ രാവിലെ 11ഓടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തിയത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിട്ടുണ്ട്. ചെറിയ ചാക്കിലാക്കി വഴിയരികില്‍ ഉപേക്ഷിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു കോഴിവേസ്റ്റ്. ഉച്ചയ്ക്ക് രൂക്ഷമായ ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മിനി ലോറി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു. കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനമാണ് ഉപേക്ഷിക്കപ്പെട്ടത്. ഇതിനിടെ മഴ പെയ്തതോടെ വാഹനത്തില്‍ നിന്നുള്ള രക്തം പരിസരത്ത് പരന്നൊഴുകാനും തുടങ്ങി. ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ബ്ലീച്ചിങ് പൗഡര്‍ ഇട്ടതിനെ തുടര്‍ന്നാണ് ദുര്‍ഗന്ധത്തിന് ശമനമായത്. അവശിഷ്ടത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍, മിനിലോറി കൈമാറ്റം നടത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞെന്ന മറുപടിയാണ് പോലിസിന് ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക