|    Jan 17 Tue, 2017 6:14 am
FLASH NEWS

കോഴിഫാമിന് അജ്ഞാതര്‍ തീയിട്ടു;1000 കോഴിക്കുഞ്ഞുങ്ങള്‍ കത്തിക്കരിഞ്ഞു

Published : 6th October 2016 | Posted By: Abbasali tf

കാളികാവ്: മാധ്യമ പ്രവര്‍ത്തകന്‍ നടത്തുന്ന കോഴിഫാമിന് സാമൂഹിക വിരുദ്ധര്‍ തീയിട്ടു. ആയിരത്തിലധികം കോഴിക്കുഞ്ഞുങ്ങള്‍ കത്തിക്കരിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് കാളികാവ് ജംഗ്ഷനിലാണ് സംഭവം. പ്രാദേശിക ചാനല്‍ കാമറാമാന്‍ തോട്ടപ്പാശ്ശേരി കൃഷ്ണദേവിന്റെ കോഴിഫാമാണ് കത്തിയത്. 15 ദിവസം പ്രായമായ ആയിരത്തില്‍പ്പരം കുഞ്ഞുങ്ങളാണ് ഫാമില്‍ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേഞ്ഞ മുപ്പത് മീറ്റര്‍ നീളമുള്ള ഷെഡ്ഡും മറ്റുപകരണങ്ങളും കോഴിത്തീറ്റച്ചാക്കുകളും പൂര്‍ണമായും കത്തി. ആയിരം കോഴികളുള്ള തൊട്ടടുത്ത ഷെഡ്ഡിലേക്ക് തീ പടരുന്നത് നാട്ടുകാര്‍ ഓടിയെത്തി അണച്ചു. ഷെഡ്ഡിനടുത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസ്സും വാട്ടര്‍ബോട്ടിലും പോലിസ് കണ്ടെടുത്തു. സംഭവമറിഞ്ഞയുടന്‍ കാളികാവ് പോലിസ് സ്ഥലത്തെത്തി. ഇന്നലെ ഫോറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തി. തന്നോട് വൈരാഗ്യമുള്ളവര്‍ തീവച്ചതാണെന്ന് കൃഷണ ദേവ് പറഞ്ഞു. മൂന്ന് വര്‍ഷമായി ഇവിടെ ഫാം പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. കോഴിയുടെ വിലയിടിവുമൂലം നഷ്ടത്തിലോടുന്ന ഫാം ഇരട്ടി നഷ്ടമാണ് കൃഷ്ണദേവിനുണ്ടാക്കിയത്. പഞ്ചായത്തിലെ ഏക പട്ടുനൂല്‍ കര്‍ഷകനും കൂടിയാണിദ്ദേഹം. സംഭവത്തെക്കുറിച്ച് പോലിസ് ഊര്‍ജിതമായ അന്വേഷണമാരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക