|    Jul 16 Mon, 2018 10:32 am

കോഴിത്തീറ്റയില്‍ വ്യാപകമായി മായം കലര്‍ത്തുന്നു ; പൊന്നാനിയില്‍ കോഴികള്‍ക്ക് തളര്‍ച്ച ബാധിച്ചു

Published : 18th September 2017 | Posted By: fsq

 

പൊന്നാനി: കോഴിത്തീറ്റയില്‍ വ്യാപകമായി മായം കലര്‍ത്തുന്നതായി പരാതി. മായം കലര്‍ന്ന കോഴിത്തീറ്റ ഭക്ഷിച്ച കോഴികള്‍ക്ക് തളര്‍ച്ച ബാധിച്ചു.പൊന്നാനി പള്ളപ്രം സ്വദേശിയായ യുവകര്‍ഷകന്‍ കറുപ്പം വീട്ടില്‍ മര്‍സൂഖിന്റെ കോഴികളാണ് മായം കലര്‍ന്ന കോഴിത്തീറ്റ ഭക്ഷിച്ച് തളര്‍ച്ച ബാധിച്ചത്. സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് വായ്പ ഇനത്തില്‍ ലഭിച്ച മുട്ടകോഴികളാണ് അവശനിലയിലായത്. കോഴിക്കുള്ള തീറ്റ ബാങ്കില്‍ നിന്നാണു വാങ്ങിയിരുന്നത്. എന്നാല്‍ ബാങ്ക് അവധിയെത്തുടര്‍ന്ന് കൊല്ലപ്പെടിയിലെ കടയില്‍ നിന്നും വാങ്ങിയ കോഴിത്തീറ്റയിലാണു മായം കലര്‍ന്നത്. ദിവസങ്ങളായി കോഴികള്‍ക്ക് തളര്‍ച്ചയും, വയറിളക്കവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഉടമസ്ഥന്‍ വെറ്ററിനറി ഡോക്ടറെ കാണിച്ചപ്പോഴാണ് കോഴിത്തീറ്റയില്‍ മായം കലര്‍ന്നിരിക്കാമെന്ന് സ്ഥിരീകരിച്ചത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ കനം കൂട്ടാനായി ഇത്തിള്‍ ചേര്‍ത്തതാണെന്ന് ബോധ്യമായി.കോഴിമുട്ടയുടെ കാല്‍സ്യത്തിന്റെ അംശം കൂട്ടാന്‍ ഇത്തിള്‍പ്പൊടി കോഴിത്തീറ്റയില്‍ ചേര്‍ക്കാരുണ്ടെങ്കിലും, തൂക്കം വര്‍ധിക്കാനായി വലിയ ഇത്തിളുകള്‍ പൊട്ടിച്ചിട്ടിരിക്കുകയാണ്. താല്‍കാലിക ലാഭത്തിന് വേണ്ടി മിണ്ടാപ്രാണികളോട് പോലും ക്രൂരത കാണിക്കുന്നുവെന്നാണ് പരാതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss