|    Jan 22 Sun, 2017 11:39 am
FLASH NEWS

കോഴിച്ചെന കണ്ടംചിറ മൈതാനിയില്‍ മാലിന്യം തള്ളുന്നതായി പരാതി

Published : 18th October 2016 | Posted By: Abbasali tf

തിരൂരങ്ങാടി: ദേശീയപാതയോരത്ത് കോഴിച്ചെന കണ്ടംചിറ മൈതാനിയില്‍ മാലിന്യം തള്ളുന്നതായി പരാതി.  തിരൂരങ്ങാടി താലൂക്ക് ഓഫിസ് പരിസരത്ത് പോലിസും റവന്യൂ അധികൃതരും  വിവിധ കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍  കൂട്ടിയിട്ടിരിക്കുന്നത് ഇവിടെയാണ്.  ഇതിനോടു ചേര്‍ന്നാണു മാലിന്യങ്ങള്‍ തള്ളുന്നത്. ഇത് പ്രദേശത്തുകാര്‍ക്കും ദേശീയപാതയിലെ യാത്രക്കാര്‍ക്കും ഏറെ ദുരിതമായിരിക്കുകയാണ്. ഈ തൊണ്ടിവാഹനങ്ങള്‍ക്ക് മേല്‍ കാട്മൂടിയതിനാല്‍ തന്നെ ഇവ കേന്ദ്രീകരിച്ചു തെരുവുനായകള്‍  പെറ്റുപെരുകുകയാണ്. പരിസരത്തെ വീടുകളിലേക്കുള്ള വഴി അതിലൂടെയാണ്. തെരുവുനായ്ക്കളും മാലിന്യങ്ങളും കാരണം അതുവഴി പോകാന്‍പറ്റാത്ത സ്ഥിതിയാണ്. സ്‌കൂളിലേക്കു പോവുന്ന വിദ്യാര്‍ഥികളാണ് ഏറെ പ്രയാസപ്പെടുന്നത്. മാലിന്യങ്ങള്‍ തള്ളുന്നത് വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ വീട്ടുകാര്‍ രഹസ്യകാമറ സ്ഥാപിച്ചിരുന്നു. ഇതു മനസ്സിലാക്കി മറ്റൊരു വശത്താണ് ഇപ്പോള്‍ മാലിന്യങ്ങള്‍ തള്ളുന്നതെന്നാണു നാട്ടുകാര്‍ പറയുന്നത്. വാഹനങ്ങള്‍ കുന്നുകൂടിയതിനാല്‍ കൊതുകുകള്‍ വര്‍ധിച്ചതായും ആരോഗ്യഭീഷണിയുള്ളതായും ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുളള പരിശോധക സംഘം പറഞ്ഞിരുന്നു. തെന്നല പഞ്ചായത്ത് ഭരണസമിതി വാഹനങ്ങള്‍ മാറ്റണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ആദ്യത്തേത് മാറ്റിയില്ലെങ്കിലും പുതിയത് കൊണ്ടുവരുന്നത് നിര്‍ത്തലാക്കി. അതിനിടെയാണു വീണ്ടും മാലിന്യനിക്ഷേപം പതിവായത്. മാലിന്യം തള്ളുന്നതിനെതിരേ ശക്തമായ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക