മുസ്ലിം ലീഗും വിമതനും കൊമ്പുകോര്‍ക്കുന്ന കൊടുവള്ളിയാണ് ഇത്തവണ ജില്ലയിലെ ശ്രദ്ധേയ മണ്ഡലം. എം എ റസാഖ് മാസ്റ്ററാണ് ലീഗ് സ്ഥാനാര്‍ഥി. ലീഗില്‍ നിന്ന് രാജിവച്ച് സ്വതന്ത്രനായി പത്രിക നല്കിയ കാരാട്ട് റസാഖിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എസ്ഡിപിഐ-എസ്പി സഖ്യം സ്ഥാനാര്‍ഥിയായ ഇ നാസര്‍ മണ്ഡലത്തിലെ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ സജീവ സാന്നിധ്യമാണ്.
തിരുവമ്പാടി
രാഷ്ട്രീയ അടിയൊഴുക്കിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവമ്പാടി. മതന്യൂനപക്ഷങ്ങളും കുടിയേറ്റ കര്‍ഷകരും വിധി നിര്‍ണയിക്കുന്ന തിരുവമ്പാടി ലീഗിന്റെ സിറ്റിങ് സീറ്റാണ്. മുന്‍ എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജോര്‍ജ് എം തോമസും യുഡിഎഫ് സ്ഥാനാര്‍ഥി വി എം ഉമ്മര്‍ മാസ്റ്ററും തികഞ്ഞ വിജയ പ്രതീക്ഷയിലാണുള്ളത്. ടി പി മുഹമ്മദാണ് എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി. ഗിരീഷ് പാമ്പനാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
കൊയിലാണ്ടി
കോണ്‍ഗ്രസ്സിന് വേരോട്ടമുള്ള മണ്ഡലമാണ് കൊയിലാണ്ടിയെങ്കിലും വിഭാഗീയത വിനയാവുകയാണ് പതിവ്. സിറ്റിങ് എംഎല്‍എ കെ ദാസനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനു വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്ര—മണ്യനാണ് കന്നിയങ്കത്തിനിറങ്ങുന്നത്. സുബ്രമണ്യന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ഒരു വിഭാഗത്തിന്റെ പരസ്യ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എസ്ഡിടിയു സംസ്ഥാന ഖജാഞ്ചിയും തൊഴിലാളി നേതാവുമായ ഇസ്മായില്‍ കമ്മനയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. ബിജെപിക്കു വേണ്ടി കെ രജിനേഷ് ബാബുവാണ് മല്‍സരിക്കുന്നത്.
പേരാമ്പ്ര
മൂന്നു പതിറ്റാണ്ടിലധികമായി ഇടതു മുന്നണി കുത്തകയാക്കിയ പേരാമ്പ്രയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി പി രാമകൃഷ്ണനാണ് ജനവിധി തേടുന്നത്. യുഡിഎഫ് കേരള കോണ്‍ഗ്രസ്സി(എം)ന് നല്കിയ ഇവിടെ കഴിഞ്ഞതവണ മല്‍സരിച്ച അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ഥി. ജില്ലാ വൈസ് പ്രസിഡന്റ് ഗോപി പന്തിരിക്കരയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. കെ സുകുമാരന്‍ നായരാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
നാദാപുര
നാദാപുരത്ത് സിറ്റിങ് എംഎല്‍എ സിപിഐയിലെ ഇ കെ വിജയനെ നേരിടുന്നത് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാറാണ്. പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റുകളെ ഇവിടെ ജയിച്ചിട്ടുള്ളുവെങ്കിലും വലിയ വിജയ പ്രതീക്ഷയിലാണ് ഇത്തവണ കോണ്‍ഗ്രസ്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ഇടതുമുന്നണി കേന്ദ്രങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമായ സി കെ അബ്ദുര്‍റഹീം മാസ്റ്ററാണ് എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി.
കുറ്റിയാടി
കുറ്റിയാടിയില്‍ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിറ്റിങ് എംഎല്‍എ കെ കെ ലതികയെ നേരിടാന്‍ പാറക്കല്‍ അബ്ദുല്ലയെന്ന കരുത്തനെയാണ് ലീഗ് രംഗത്തിറക്കിയിരിക്കുന്നത്. എസ്ഡിപിഐ-എസ്പി സഖ്യം സ്ഥാനാര്‍ഥിയായി എസ്പി ജില്ലാ പ്രസിഡന്റ് സാബു കക്കട്ടിലാണ് മാറ്റുരയ്ക്കുന്നത്.
വടകര
എന്നും ഇടതിനൊപ്പം നിന്ന വടകരയില്‍ പഴയ സഹപ്രവര്‍ത്തകരാണ് ഇത്തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. എല്‍ഡിഎഫിന് വേണ്ടി സി കെ നാണുവാണ് കച്ചകെട്ടുന്നത്. ജെഡിയു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞതവണ നാണുവിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് പാര്‍ട്ടിക്കകത്തുനിന്നു തന്നെ ആരോപണം നേരിടുന്നയാളാണ് ഇദ്ദേഹം. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മണ്ഡലത്തില്‍ സുപരിചിതനുമായ പി അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് എസ്ഡിപിഐ-എസ്പി സഖ്യം സ്ഥാനാര്‍ഥി. അഡ്വ. എം രാജേഷ് ബിജെപിക്കു വേണ്ടിയും ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആര്‍എംപിക്കു വേണ്ടിയും മല്‍സരിക്കുന്നുണ്ട്.