|    Jan 16 Mon, 2017 8:46 pm
FLASH NEWS

കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ നടന്ന ഹാക്കത്തോണ്‍ സമാപിച്ചു

Published : 18th July 2016 | Posted By: SMR

കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവന്നിരുന്ന ഹാക്കത്തോണ്‍ സമാപിച്ചു. കോഴിക്കോടിന് ആഗോള ടെക്‌നോളജി ഭൂപടത്തിലിടം നേടികൊടുക്കാന്‍ ലക്ഷ്യമിട്ടാണ് നാസ്‌കോം 10,000 സ്റ്റാര്‍ട്ടപ്പ്‌സ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഇ ആന്‍ഡ് വൈ, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി എന്നിവയുടെ സഹകരണത്തോടെ സൈബര്‍പാര്‍ക്ക് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും സംരംഭങ്ങളുടെയും പുതിയ കേന്ദ്രമായി കോഴിക്കോടിനെ ഉയര്‍ത്തിക്കാട്ടുകയും വടക്കന്‍ കേരളത്തിലെ മാനവവിഭവ ശേഷി പ്രദര്‍ശിപ്പിക്കുകയുമായിരുന്നു ലക്ഷ്യം വച്ചായിരുന്നു ഹാക്കത്തോണ്‍ നടത്തിയിരുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രമുഖ കമ്പനി സിഇഒമാരും ഐടി വിദഗ്ധരും ഹാക്കത്തോണില്‍ പങ്കെടുത്ത 24 ടീമുകള്‍ അവതരിപ്പിച്ച ആശയങ്ങള്‍ വിലയിരുത്തി വിജയികളെ തിരഞ്ഞെടുത്തു. പി എല്‍ നിഹാസ്, സാനു കെ സോമന്‍, ഷാന്‍ കെ പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ‘കോഡ് റാക്ക്’ രൂപം നല്‍കിയ ‘റീഡ് ആന്‍ഡ് ഷെയര്‍’ എന്ന വെര്‍ച്വല്‍ ലൈബ്രറി ആശയത്തിനാണ് ഹാക്കത്തോണില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പഠനം എളുപ്പമാക്കാന്‍ സഹായകവും സൗഹൃദപരവുമായ പഠനസഹായിയെന്ന ആശയം രൂപീകരിച്ച ‘നൈറ്റ്‌സ് വാച്ച്’ എന്ന ടീമാണ് രണ്ടാം സമ്മാനമായ 50,000 രൂപയ്ക്ക് അര്‍ഹരായത്. തലച്ചോറിലെ തരംഗങ്ങള്‍ ഗ്രഹിച്ചെടുക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഇയര്‍ ഫോണ്‍ എന്ന ആശയത്തിന് രൂപം നല്‍കിയ കുസാറ്റില്‍ നിന്നുള്ള ‘എന്റാംഗ്ള്‍ഡ്’ എന്ന ടീമാണ് 25,000 രൂപയുടെ മൂന്നാം സമ്മാനം നേടിയത്. വിജയികള്‍ക്ക് ഡോ. എം കെ മുനീര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഐഎഎസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക