|    Jan 20 Fri, 2017 11:38 am
FLASH NEWS

കോഴിക്കോട് സമ്പൂര്‍ണ ശുചിമുറി ജില്ല; പങ്കാളിയായി ജലനിധിയും

Published : 5th October 2016 | Posted By: Abbasali tf

കോഴിക്കോട്: കേരളത്തില്‍ സമ്പൂര്‍ണ്ണ ശുചിമുറിപദവി നേടുന്ന മൂന്നാമത്തെ ജില്ലയായി കോഴിക്കോടിനെ പ്രഖ്യാപിച്ചപ്പോള്‍ ജലനിധിക്കും അഭിമാനം. ജില്ലയിലാകെ നിര്‍മിച്ച 12,799 വ്യക്തിഗത ശുചിമുറികളില്‍ 3890 (30.4%) എണ്ണവും നിര്‍മിച്ചിരിക്കുന്നത് ജലനിധി പഞ്ചായത്തുകളില്‍. ജലനിധി പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളിലെ ഒഡിഎഫ് പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം പദ്ധതി നടപ്പാക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കേരളാ റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി(കെആര്‍ഡബ്ല്യുഎസ്എ) യില്‍ നിക്ഷിപ്തമാണ്. ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിനു കീഴില്‍ കോഴിക്കോട് ജില്ലയില്‍ 13 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. (താമരശ്ശേരി, ചെറുവണ്ണൂര്‍, കട്ടിപ്പാറ, മണിയൂര്‍, കീഴരിയൂര്‍, എടച്ചേരി, വില്യാപള്ളി, ആയഞ്ചേരി, പുറമേരി, ചോറോട്, കോട്ടൂര്‍, നടുവണ്ണൂര്‍, ചക്കിട്ടപ്പാറ).സെപ്റ്റിക് ടാങ്ക്/ ഇരട്ടക്കുഴിയോടുകൂടിയ കക്കൂസ്, വെള്ളം കരുതുന്നതിനും കൈകഴുകുന്നതിനും സോപ്പ് വയ്ക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ എന്നിവയാണ് ഗാര്‍ഹിക കക്കൂസിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍. പണി പൂര്‍ത്തിയാക്കി ആവശ്യമായ രേഖകള്‍ കൈമാറുന്ന മുറക്ക് വീടൊന്നിന് 15400 രൂപയാണ് ഗ്രാന്റായി നല്‍കുന്നത്. അതത് പഞ്ചായത്തുകളിലെ ജലനിധി പദ്ധതിയുടെ ഗുണഭോക്തൃസമിതികളുടെ ഫെഡറേഷന്‍ (ബി ജി ഫെഡറേഷന്‍) വഴിയാണ് തുക ഗുണഭോക്താവിന് നല്‍കുന്നത്. പഞ്ചായത്തുകളില്‍ കെആര്‍ഡബ്ല്യുഎസ്എ നിയമിച്ചിട്ടുള്ള എന്‍ജിനീയറുടെ (പ്രോജക്റ്റ് കമ്മീഷണര്‍) ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പണം ബി ജി ഫെഡറേഷന് കൈമാറുന്നത്. കൂടാതെ കക്കൂസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയാതെ സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് ജലനിധി പഞ്ചായത്തുകളില്‍ കക്കൂസ് ഒന്നിന് 7700 രൂപ അഡ്വാന്‍സ് തുകയായും നല്‍കിവരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക