|    Mar 28 Tue, 2017 5:42 pm
FLASH NEWS

കോഴിക്കോട് വിമാനത്താവളം: 15ന് ഉന്നതതല യോഗം

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് ഈ മാസം 15ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. മന്ത്രിമാര്‍, എംപി, എംഎല്‍എ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. എന്‍ ഷംസുദ്ദീന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ആവശ്യമായ സ്ഥലം ഏറ്റെടുത്തുനല്‍കിയാല്‍ മാത്രമേ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിക്കാനാവൂ. സ്ഥലം വിട്ടുനല്‍കാന്‍ പരിസരവാസികള്‍ തയ്യാറാണെങ്കിലും ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ അവരെ പിന്തിരിപ്പിക്കുകയാണ്. ജംബോ വിമാനങ്ങള്‍ ഇറങ്ങണമെങ്കില്‍ റണ്‍വേയുടെ നീളം 3,400 മീറ്ററായും റണ്‍വേ സ്ട്രിപ്പിന്റെ വീതി 300 മീറ്ററായും വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day