|    Mar 29 Wed, 2017 2:57 pm
FLASH NEWS

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് വയനാട്ടിലേക്ക് ബസ് സര്‍വീസ്

Published : 12th July 2016 | Posted By: SMR

കല്‍പ്പറ്റ: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നു വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് കല്‍പ്പറ്റ ഡിപ്പോയില്‍ ഗതാഗതമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്തു. സാധാരണക്കാര്‍ക്കും രോഗികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന സര്‍വീസാണിത്.
റെയില്‍വേ സ്‌റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു രാവിലെ 5.15ന് മാനന്തവാടിക്കും 6.15ന് കല്‍പ്പറ്റയ്ക്കുമാണ് പുതിയ സര്‍വീസ്.
തിരുവനന്തപുരത്തുനിന്നു വരുന്ന തീവണ്ടികള്‍ കോഴിക്കോട് എത്തുന്ന സമയം പരിഗണിച്ചാണ് പുലര്‍ച്ചെ സര്‍വീസുകള്‍ നടത്തുന്നത്. വയനാട്ടില്‍ നിന്നു തിരുവനന്തപുരത്ത് റീജ്യനല്‍ കാന്‍സര്‍ സെന്ററിലും ശ്രീചിത്തരയിലും പോയി തിരികെ ട്രെയിനുകളിലെത്തുന്ന രോഗികള്‍ക്കും മറ്റും പുലര്‍ച്ചെ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പോയി ബസ് കയറുന്നതിനുള്ള പ്രയാസം ഇതോടെ ഒഴിവാകും. ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day