|    Oct 19 Fri, 2018 10:29 am
FLASH NEWS

കോഴിക്കോട് മെഡിക്കല്‍ കോളജിന് 30 പിജി സീറ്റുകള്‍ ലഭിച്ചു

Published : 9th March 2018 | Posted By: kasim kzm

ഇ രാജന്‍
കോഴിക്കോട്: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി സീറ്റുകള്‍ വര്‍ധിപ്പിച്ച് ഉത്തരവായി. സംസ്ഥാനത്തിന് 75 പിജി സീറ്റുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് 30 സീറ്റ്് ലഭിച്ചതായി കോഴിക്കോട്  മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി ആര്‍ രാജേന്ദ്രന്‍ പറഞ്ഞു.
201819 അധ്യയന വര്‍ഷത്തില്‍ തന്നെ പുതുതായി ആരംഭിക്കുന്ന ക്ലിനിക്കല്‍ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ 27ന് തുടങ്ങുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. മെഡിക്കല്‍ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി  ഉറപ്പുവരുത്തണമെന്ന്  സീറ്റുകള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ മന്ത്രാലയം  വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് മറ്റ് മെഡിക്കല്‍ കോളജുകള്‍ക്ക് അനുവദിച്ച സീറ്റുകള്‍: തിരുവനന്തപുരം  6, തൃശൂര്‍: 32, ആലപ്പുഴ: 7. കോഴിക്കോട് അധികമായി അനുവദിച്ചത് 30 സീറ്റുകള്‍: അനസ്തീഷ്യ 13, മെഡിസിന്‍  5, ഗൈനക്കോളജി 2, സൈക്യാട്രി 1, റേഡിയോളജി 1, ഓഫ്ത്താല്‍മോളജി 4, ഓര്‍ത്തോപീഡിക്‌സ് 4. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 196 പിജി സീറ്റുകളാണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss