|    Nov 13 Tue, 2018 3:41 am
FLASH NEWS
Home   >  News now   >  

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിക്ക് വെസ്റ്റ് നൈല്‍ പനിബാധ സ്ഥിരീകരിച്ചു

Published : 3rd August 2018 | Posted By: G.A.G

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിക്ക് വെസ്റ്റ് നൈല്‍ പനിബാധ സ്ഥിരീകരിച്ചു. പക്ഷികളില്‍ നിന്നും കൊതുക് വഴി മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. പാവങ്ങാട് സ്വദേശിനിയായ യുവതിയിലാണ് പൂനെ വൈറോളജി ഇന്‍സിസ്റ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളോടെ ഒരാള്‍ കൂടി ചികില്‍സയിലുണ്ട്.
കേരളത്തില്‍ ഇതിനു മുന്‍പ് പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഈ രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങളെങ്കിലും 80 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല.
ചിലര്‍ക്ക് പനി, തലവേദന, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെയെടുക്കാം രോഗം ഭേദമാകാന്‍. നാഡി വ്യവസ്ഥയെ ബാധിച്ചാല്‍ പത്തുശതമാനം പേരില്‍ മരണകാരണമായേക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss