|    Dec 13 Thu, 2018 7:58 pm
FLASH NEWS
Home   >  Kerala   >  

മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് മര്‍ദ്ദനം

Published : 28th December 2017 | Posted By: mi.ptk

കോഴിക്കോട്: കോഴിക്കോട് ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് മര്‍ദ്ദനം. കോഴിക്കോട് മിഠായിത്തെരുവില്‍ പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. സാക്ഷരത മിഷന്റെ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന് എത്തിയ ജാസ്മിന്‍, സുസ്മിത എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ കൈയ്യിലും മുതുകിലും കാലിലും ലാത്തികൊണ്ട് മര്‍ദ്ദനമേറ്റ പാടുകളുണ്ട്.

മിഠായിത്തെരുവിലൂടെ നടക്കുകയായിരുന്ന ഇവരെ പോലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. നിങ്ങളെപ്പോലുള്ളവര്‍ മരിച്ചുപോകുന്നതാണ് നല്ലത് എന്നുപറഞ്ഞുകൊണ്ടാണ് പോലീസ് മര്‍ദ്ദിച്ചത് എന്ന് ഇവര്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ജാസ്മില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി.കസബ പോലീസാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കും കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് ഇരുവരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss