|    Jan 20 Sat, 2018 3:02 pm
FLASH NEWS
Home   >  Kerala   >  

കോഴിക്കോട് പുതിയാപ്പയില്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രക്കെത്തിയ ബസ് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി;നിരവധി പേര്‍ക്ക് പരിക്ക്

Published : 5th January 2018 | Posted By: mi.ptk

കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയില്‍ വിദ്യാര്‍ഥികളുമായി വിനോദയാത്രക്കെത്തിയ ബസ് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്ക്.കണ്ണൂര്‍ പയ്യന്നൂരിലെ ഷേണായി സ്മാരക സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വന്ന ബസാണ് അപകടത്തില്‍പെട്ടത്. 38 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമാണ് ബസില്‍ ഉണ്ടായിരുന്നത്.ആറ് പേരുടെ പരിക്ക് ഗുരുതരമാണ്.

ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം. ബീച്ചിലേക്ക് വന്ന ബസ് നിയന്ത്രണം വിട്ട് പരിസരത്തെ ഒരു വീടിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുന്‍നിരയിലിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
20 കുട്ടികള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും 13 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണുള്ളത്. ഇതില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരുടെയും ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്ള രണ്ട് പേരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day